പത്മനാഭസ്വാമിക്ക് ട്രിബ്യൂട്ട്, നൂറ് കോടി ബജറ്റില്‍ പാന്‍ യൂണിവേഴ്‌സ് ചിത്രം..; വരാനിരിക്കുന്നത് മൂന്ന് സിനിമകളെന്ന് സുരേഷ് ഗോപി

തിരഞ്ഞെടുപ്പില്‍ വന്‍ വിജയത്തിന്റെ ആഘോഷത്തില്‍ നില്‍ക്കവെ ഇനിയും അഭിനയം തുടരുമോ എന്ന ചോദ്യം സുരേഷ് ഗോപിക്ക് മുന്നില്‍ ഉയര്‍ന്നു വന്നിരുന്നു. തന്റെ പുതിയ സിനിമകളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. മൂന്ന് വലിയ പ്രോജക്ടുകളാണ് സുരേഷ് ഗോപിയുടെതായി ഇനി ഒരുങ്ങാനിരിക്കുന്നത്.

ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന മൂന്ന് പ്രോജക്ടുകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. പത്മനാഭസ്വാമിക്ക് ട്രിബ്യൂട്ട് എന്ന തരത്തില്‍ ഒരു വലിയ പ്രോജക്ട് ഉണ്ട്. 70 കോടിയോ മറ്റോ ആണ് അതിന്റെ ബജറ്റ്. പക്ഷേ എങ്ങനെ പോയാലും ഒരു 90, 100 കോടി ബജറ്റ് ആകാന്‍ സാധ്യതയുണ്ട്.

പാന്‍ യൂണിവേഴ്‌സ് ആകാനുള്ള വലിയ സാധ്യതയും കാണുന്നുണ്ട്. ഇവയുടെ ഒക്കെ സ്‌ക്രിപ്റ്റ് കേട്ട് അവയുടെ ഭാഗമാകുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. രണ്ട് വര്‍ഷത്തേക്കുള്ള സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്നാണ് സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ വ്യക്തമാക്കിയത്.

കൂടാതെ മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലും സുരേഷ് ഗോപി നായകനാകുന്നുണ്ട്. തന്നെ ഏറ്റവും അധികം കോരിത്തരിപ്പിക്കുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയാണ്. അത് ഓഗസ്റ്റില്‍ ചെയ്യണമെന്ന് പത്ത് ദിവസം മുമ്പെ വിളിച്ച് പറഞ്ഞിരുന്നുവെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞിരുന്നു.

അതേസമയം, വലിയ വിജയമാണ് തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ സുരേഷ് ഗോപി നേടിയത്. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി മണ്ഡലത്തില്‍ വിജയിച്ചത്. 2014, 2019ലും തൃശൂരില്‍ നിന്ന് വന്‍ തോല്‍വി ഏറ്റുവാങ്ങിയ ശേഷമാണ് സുരേഷ് ഗോപി ഇപ്രാവശ്യം ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുന്നത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ