'എന്‍കാപ്‌സുലേഷന്‍' എന്നൊക്കെ പറഞ്ഞ് തകര്‍ത്ത് പ്രസംഗിച്ച് രാജു, 'ഇതൊക്കെ ചെറുത്' എന്ന മട്ടില്‍ ഷാജോണ്‍: പൃഥ്വിയുടെ ഇംഗ്ലീഷില്‍ അന്തംവിട്ട് പ്രസന്ന

ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ശശി തരൂരിനെ പോലെ മലയാളികളെ അത്ഭുതപ്പെടുത്തിയിട്ടുള്ള മറ്റൊരാളാണ് നടന്‍ പൃഥ്വിരാജ്. താരത്തിന്റെ ഇംഗ്ലീഷ് ഭാഷാപ്രയോഗത്തിലെ പ്രാവീണ്യം ഏറെ പ്രശംസനീയമാണ്. ഇപ്പോഴിതാ പൃഥ്വിയുടെ ഇംഗ്ലീഷ് പ്രാവീണ്യത്തില്‍ ആശ്ചര്യപ്പെട്ടിരിക്കുകയാണ് തമിഴ് നടന്‍ പ്രസന്ന. കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

“എന്നെ അദ്ഭുതപ്പെടുത്തുന്നത് പൃഥ്വിരാജിന്റെ ഇംഗ്ലീഷാണ്. മലയാളത്തിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ ശശി തരൂരാണ് രാജുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈയിടെ ഖത്തറില്‍ നടന്ന പ്രമോഷന്‍ പരിപാടിയില്‍ രാജുവിന്റെ പ്രസംഗം കേട്ട് സദസ്സിലെ പലരും സ്തംഭിച്ചിരുന്നു പോയി. ഇതിന്റെ ഏറ്റവും ബെസ്റ്റ് എന്‍കാപ്‌സുലേഷന്‍ എന്നൊക്കെ പറഞ്ഞു തകര്‍ത്തു പ്രസംഗിക്കുകയാണ് രാജു.”

“ഞാന്‍ അന്തംവിട്ട് സംവിധായകന്‍ ഷാജോണിന്റെ മുഖത്തു നോക്കിയപ്പോള്‍ “ഇതൊക്കെ ചെറുത്” എന്ന മട്ടില്‍ പ്രത്യേക ഭാവത്തില്‍ ഒരു ജ്ഞാനിയെപ്പോലെ ഇരിക്കുന്നു കക്ഷി. പക്ഷേ, ഒന്നുണ്ട്, സ്വാഭാവികമായി വരുന്നതാണ് രാജുവിന്റെ ഇംഗ്ലിഷ്. വായന കൊണ്ടും മറ്റും നേടിയെടുത്തതാണത്.” വനിതയുമായുള്ള അഭിമുഖത്തില്‍ പ്രസന്ന പറഞ്ഞു.

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍