രാജാവ് നഗ്നനാണ്, വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ചവിട്ടി പുറത്താക്കിയ കർണാടകയ്ക്ക് നന്ദി: പ്രകാശ് രാജ്

കര്‍ണാടകയ്ക്ക് നന്ദി അറിയിച്ച് നടൻ പ്രകാശ് രാജ്. ‘വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ദൂരെയെറിഞ്ഞ കര്‍ണാടക ജനതക്ക് നന്ദി, രാജാവ് നഗ്നനാണ്’ എന്ന് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം കര്‍ണാടകയ്ക്ക് നന്ദി പറഞ്ഞത്.

കൂടാതെ, ബി.ജെ.പി പതാകകള്‍ നിറച്ച ചാക്കുകളുമായി അമിത് ഷാ വാഹനം ഓടിക്കുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തിരിഞ്ഞു നടക്കുന്നതുമായ ചിത്രവും പ്രകാശ് രാജ് ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. വാഹനത്തിന്റെ പുറകിൽ ‘ടാറ്റ ബൈ’ എന്ന് എഴുതിയതും കാണാം.


അതേസമയം, താൻ വർഗീയ രാഷ്ട്രീയത്തിനെതിരെയാണെന്നും കർണാടകയുടെ ഭാവി നിർണയിക്കാനുള്ള സമയമാണ് ഇതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബെംഗളൂരു ശാന്തിനഗറിലെ സെന്‍റ് ജോസഫ്സ് സ്കൂളിലാണ് പ്രകാശ് രാജ് വോട്ട് ചെയ്തത്.

40 ശതമാനവും അഴിമതിക്കാരായ ആളുകൾക്കെതിരെയാണ് താൻ വോട്ട് ചെയ്തതെന്നും സമാധാനത്തിന്‍റെ പൂന്തോട്ടമായി കർണാടകയെ സംരക്ഷിക്കാൻ വോട്ട് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെംഗളൂരു ശാന്തിനഗറിലെ സെന്‍റ് ജോസഫ്സ് സ്കൂളിലാണ് പ്രകാശ് രാജ് വോട്ട് ചെയ്തത്.

കർണാടകയിൽ ആകെയുള്ള 224 സീറ്റില്‍ 135 സീറ്റിൽ ​കോൺഗ്രസ് വിജയിച്ചപ്പോൾ ബി.ജെ.പി 66ലേക്ക് ഒതുങ്ങി. കിംഗ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിന് വെറും 19 സീറ്റിലാണ് നേട്ടമുണ്ടാക്കാനായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി ആറ് ശതമാനം വോട്ടിന്റെ വര്‍ധനയാണ് കോണ്‍ഗ്രസിന് ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വലിയ പ്രചാരണം നടത്തിയിട്ടും വിജയിക്കാൻ ബി.ജെ.പിക്കായില്ല.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ