പ്രോസ്റ്റിറ്റ്യൂട്ട് വേഷങ്ങള്‍ സ്ഥിരം തരാനായിരുന്നു ശ്രമം, സീന്‍ തുടങ്ങുന്നതിന് മുമ്പ് അല്‍പ്പം ഇറങ്ങി നിന്നേ എന്ന് പറയും: തെസ്‌നി ഖാന്‍

സിനിമാരംഗത്ത് നിന്ന് തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെയും ടൈപ്പ് കാസ്റ്റിംഗിനെയും കുറിച്ച് നടി തെസ്‌നി ഖാന്‍. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു തെസ്നി ഖാന്‍ മനസ് തുറന്നത്.

മുമ്പൊക്കെ സിനിമയില്‍ ഒന്ന് മുഖം കാണിക്കണമെന്ന ആഗ്രഹമായിരുന്നു തനിക്കെന്നും . എങ്ങനെയെങ്കിലും ഒന്നു മുഖം കാണിച്ചാല്‍ മതി എന്നായിരുന്നു ആഗ്രഹമെന്നും തെസ്നി പറയുന്നു സ്ഥിരമായി നായികയുടെ കൂട്ടുകാരി വേഷമായിരുന്നു ചെയ്തിരുന്നതെന്നും തെസ്നി ഓര്‍ക്കുന്നു.

എന്നാല്‍ സീന്‍ തുടങ്ങുന്നതിന് മുന്‍പ് തെസ്നി കുറച്ച് പുറകോട്ട് ഇറങ്ങി നിന്നേ എന്ന് പറയും. അന്നൊക്കെ അങ്ങനെയാണല്ലോ എന്നും തെസ്നി പറയുന്നുണ്ട്. അതേസമയം തനിക്ക് ടൈപ്പ് കാസ്റ്റിംഗും അനുഭവിക്കേണ്ടി വന്നിരുന്നുവെന്നും തെസ്നി പറയുന്നുണ്ട്.

പ്രൊസ്റ്റിറ്റിയൂട്ടായി ടൈപ്പ് കാസ്റ്റ് ചെയ്യാനൊരു ശ്രമം നടന്നു. ട്രിവാന്‍ഡ്രം ലോഡ്ജിലെ കഥാപാത്രം വളരെ വേറിട്ടതായിരുന്നു. സിനിമയിലൊക്കെ അങ്ങനെയൊരു കുഴപ്പമുണ്ടല്ലോ എന്നാണ് തെസ്നി ഖാന്‍ ടൈപ്പ് കാസ്റ്റിംഗിനെക്കുറിച്ച് പറഞ്ഞത്.