അവര്‍ തെറ്റായ കാരണം കൊണ്ടാണ് തുടരുന്നത്; ഇതുവരെ വിവാഹം കഴിക്കാത്തതിനെ കുറിച്ച് തൃഷ

തെന്നിന്ത്യന്‍ സിനിമാരംഗത്തെ സമപ്രായക്കാരായ പല നടിമാരും വിവാഹം കഴിച്ചെങ്കിലും നടി തൃഷ ഇപ്പോഴും വിവാഹത്തിന് തയ്യാറായിട്ടില്ല. ഇപ്പോഴിതാ ഇതുവരെ താന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് നടി .

താന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം തുറന്നുപറയുകയാണ് താരം. തെറ്റായ കാരണം കൊണ്ടാണ് പലരും ഇന്ന് വിവാഹബന്ധത്തില്‍ തുടരുന്നതെന്നും താന്‍ വിവാഹമോചനത്തില്‍ വിശ്വസിക്കുന്നില്ലെന്നും കുട്ടികള്‍ക്ക് വേണ്ടി മാത്രമാണ് പലരും വിവാഹം ചെയ്യുന്നതെന്നും തൃഷ പറയുന്നു.

ഒരു ചടങ്ങിന് വേണ്ടി മാത്രം വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നും തനിക്ക് അനുയോജ്യനായ ആളെ കാണണമെന്നുമാണ് തൃഷ വ്യക്തമാക്കിയത്. വിവാഹം കഴിച്ച് പിന്നീട് വേര്‍പിരിയാന്‍ താല്‍പര്യമില്ല. തനിക്കറിയാവുന്ന ഒരുപാട് സുഹൃത്തുക്കള്‍ മോശം വിവാഹ ജീവതത്തിലാണ്. അത്തരമൊരു ജീവിതത്തോട് തനിക്ക് താല്‍പര്യമില്ല. വിവാഹം നടക്കുന്നെങ്കില്‍ നടക്കട്ടെ. നടന്നില്ലെങ്കിലും കുഴപ്പമില്ലെന്നാണ് ഒരു അഭിമുഖത്തില്‍ തൃഷ വ്യക്തമാക്കിയത്.

നേരത്തെ ബിസിന്‌സ്മാന്‍ വരുണ്‍ മന്യനുമായി തൃഷയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ നിശ്ചയിച്ച് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഈ വിവാഹം വേണ്ടെന്ന് വെച്ചു. പൊന്നിയന്‍ സെല്‍വന് പിന്നാലെ വിജയ്ക്കൊപ്പമുള്ള ലിയോ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം വിജയും തൃഷയും ഒന്നിക്കുന്നുവെന്നുള്ള പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.