കാലൊക്കെ കറുത്ത് പോയി, തോട്ടില്‍ നിന്നും വെള്ളം അടിച്ചു കേറ്റിയാണ് ഷൂട്ട് ചെയ്തത്.. ആ സംവിധായകനോട് നോ പറയാനായില്ല; 'ഉള്ളൊഴുക്കി'നെ കുറിച്ച് ഉര്‍വശി

ഉര്‍വശിയും പാര്‍വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങള്‍ ആയി എത്തുന്ന ‘ഉള്ളൊഴുക്ക്’ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ‘കറി ആന്‍ഡ് സയനൈഡ്’ ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 21ന് ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ അഭിനയിക്കുമ്പോഴുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് ഉര്‍വശി പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്.

”ഈ സിനിമ ചെയ്യാന്‍ വേണ്ടി നാലു വര്‍ഷമാണ് ക്രിസ്‌റ്റോ ടോമി കാത്തിരുന്നത്. 2018 മുതല്‍ അദ്ദേഹം എനിക്ക് വേണ്ടി വെയിറ്റ് ചെയ്തിട്ട് ഞാന്‍ അത് ചെയ്യുന്നത് 2022 അവസാനത്തോട് കൂടിയാണ്. അത്രയും കാലം അദ്ദേഹം എനിക്ക് വേണ്ടി വെയിറ്റ് ചെയ്തു. പിന്നെയും എനിക്ക് അദ്ദേഹത്തോട് നോ പറയാന്‍ സാധിക്കാത്തത് കൊണ്ടാണ് ഞാന്‍ സമ്മതിച്ചത്.”

”ഈ സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞപ്പോഴാണ് ഞാനിത് മിസ് ചെയ്തു പോയെങ്കില്‍ നഷ്ടമായിരുന്നെന്ന് മനസിലായത്. ത്രില്ലറും ഇമോഷന്‍സുമൊക്കെ ഇണങ്ങിയ മൂവിയാണ്. നാല്‍പത് ദിവസം മുട്ടൊപ്പം വെള്ളത്തില്‍ നിന്നാണ് അഭിനയിച്ചത്. ഇക്കാര്യമാണ് എടുത്തു പറയേണ്ട സംഗതി. കാലൊക്കെ കറുത്ത് പോയി.”

”തോട്ടില്‍ നിന്നുള്ള വെള്ളം അടിച്ചു കേറ്റിയിട്ടാണ് ഷൂട്ട് ചെയ്യുന്നത്. എന്നിട്ട് രാവിലെ അടിച്ചു കളയും ഇതായിരുന്നു രീതി. കുറച്ചു ബുദ്ധിമുട്ട് ഒക്കെ ഉണ്ടായിരുന്നു. അവസാനം വെള്ളത്തില്‍ നിന്ന് നിന്ന് നിന്ന് വല്ലാത്ത അവസ്ഥ ആയി. ഒടുവിലാണ് ബൂട്ട് ഇടുന്നത്. ആദ്യം ആ ബുദ്ധി പോയില്ല. അതിന്റെ റിസള്‍ട്ട് സിനിമ ഇറങ്ങിയതിന് ശേഷം കിട്ടുമെന്ന് തോന്നുന്നുണ്ട്” എന്നാണ് ഉര്‍വശി പറയുന്നത്.

അതേസമയം, റോണി സ്‌ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി