'എന്റെ സ്വാതന്ത്ര്യങ്ങളില്‍ കൈകടത്തരുത്'; ഭാവിവരനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍

ആസിഫ് അലി നായകനായ “കെട്ട്യോളാണ് എന്റെ മാലാഖ” യിലൂടെ മലയാളത്തിന് ലഭിച്ച പുതിയ നായികയാണ് വീണ നന്ദകുമാര്‍. ചിത്രത്തില്‍ ആസിഫിന്റെ ഭാര്യ കഥാപാത്രമായാണ് വീണ എത്തിയത്. ചിത്രത്തിലെ വീണയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ഭാവിവരനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് വീണ. തന്റെ സ്വാതന്ത്ര്യങ്ങളില്‍ കൈകടത്തരുതാത്ത ആളായിരിക്കണം വരന്‍ എന്നാണ് വീണ പറയുന്നത്.

“എന്നെ ഞാനായി ഉള്‍കൊള്ളുന്ന ആളായിരിക്കണം. എന്റെ സ്വാതന്ത്ര്യങ്ങളില്‍ കൈകടത്താതെ ശ്വസിക്കാനുള്ള സ്‌പെയ്‌സ് എനിക്കു നല്‍കുന്ന ആളെ മാത്രമേ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കൂ. അയാളും ഹാപ്പിയായിരിക്കണം, ഞാനും ഹാപ്പിയായിരിക്കണം. അതിലപ്പുറം വലിയ സങ്കല്‍പ്പങ്ങളൊന്നുമില്ല.” ഒരു അഭിമുഖത്തില്‍ വീണ പറഞ്ഞു.

Read more

ഒരു അഭിമുഖത്തില്‍ “രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കും” എന്നു വീണ പറഞ്ഞത് ഏറെ ട്രോളുകള്‍ക്ക് വഴി വെച്ചിരുന്നു. അതിനാലാവണം ഇനി ഒരു കാര്യം തുറന്നു പറയാന്‍ താന്‍ മൂന്നുവട്ടം ആലോചിക്കുമെന്നും വീണ പറയുന്നു.