ആട് 3 ജനുവരിയില്‍, അതിന് മുമ്പ് മിഥുനുമൊത്ത് മറ്റൊരു ചിത്രം; വെളിപ്പെടുത്തലുകളുമായി വിജയ് ബാബു

മിഥുന്‍ മാനുവല്‍ തോമസ് എന്ന സംവിധായകന്റെ പിറവി തന്നെ ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിലൂടെയായിരുന്നു. ആട് ആദ്യസിനിമ പരാജയമായിരുന്നെങ്കില്‍ ആ സിനിമയുടെ തന്നെ രണ്ടാം ഭാഗമിറക്കി സൂപ്പര്‍ ഹിറ്റാക്കി മാറ്റിയിരുന്നു. ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യത വളരെ വലുതാണ്. ഇപ്പോഴിതാ ആട് മൂന്നാം ഭാഗത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് നിര്‍മ്മാതാവ് വിജയ് ബാബു.

ആട് ത്രീ ജനുവരിയിലെത്തുമെന്ന് അദ്ദേഹം സൗത്ത് ലൈവുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തി. എന്നാല്‍ ആട് ത്രീയ്ക്ക് മുമ്പായി സംവിധായകന്‍ മിഥുന്‍ മാനുവലുമൊത്ത് മറ്റൊരു ചിത്രം പ്ലാന്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയുടെ സ്‌ക്രീപ്റ്റ് പൂര്‍ത്തിയായി എന്ന് മുമ്പ് സംവിധായകന്‍ അറിയിച്ചിരുന്നു.

Read more

ഷാജി പാപ്പാന്‍ എന്ന കഥാപാത്രത്തെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും ചുറ്റിപറ്റി നടക്കുന്ന കഥയായിരുന്നു ആട് പറഞ്ഞിരുന്നത്. തിയേറ്ററുകളില്‍ പരാജയം നേരിട്ടെങ്കിലും ആട് 2 ബോക്സോഫീസില്‍ വലിയ വിജയമായിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെക്കാളും മൂന്നാം ഭാഗം ത്രിഡി വേര്‍ഷനിലായിരിക്കും ഒരുക്കുന്നതെന്നാണ് അറിയുന്നത്.