ഇവിടെ ഞാന്‍ സ്വാര്‍ത്ഥനാണ്, എനിക്കിത്തിരി നന്മ കൂടുതലാണെന്ന ആക്ഷേപം ഇതോടെ മാറിക്കിട്ടും: വിനീത് ശ്രീനിവാസന്‍

തന്റെ ചിത്രങ്ങളില്‍ എല്ലാം നന്മ കൂടുതലാണെന്ന ആക്ഷേപം ‘മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്’ എന്ന സിനിമയിലൂടെ മാറിക്കിട്ടുമെന്ന് വിനീത് ശ്രീനിവാസന്‍. ഇതുവരെ ചെയ്തതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായ, സ്വാര്‍ത്ഥനായ ഒരാളാണ് അഡ്വ. മുകുന്ദനുണ്ണി എന്നാണ് വിനീത് പറയുന്നത്.

”എന്റെ ചിത്രങ്ങളിലെല്ലാം നന്മ കൂടുതലാണെന്ന ഒരു ആക്ഷേപം പൊതുവെ ഉണ്ട്. അത് ഇതോടെ മാറിക്കിട്ടും. ഇതുവരെ ചെയ്തതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായ, സ്വാര്‍ത്ഥനായ ഒരാളാണ് അഡ്വ. മുകുന്ദനുണ്ണി. അതുകൊണ്ട് തന്നെ എന്താകും പ്രേക്ഷകപ്രതികരണം എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഞാന്‍.”

”നല്ല ആകാംഷയുണ്ട്” എന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ വിദ്യാര്‍ഥികളുമായി സംസാരിക്കവെയാണ് വിനീത് ഇക്കാര്യം പറഞ്ഞത്. നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’.

വക്കീല്‍ വേഷത്തിലാണ് ചിത്രത്തില്‍ വിനീത് എത്തുന്നത്. കേസ് ഇല്ലാത്ത തീര്‍ത്തും സ്വാര്‍ത്ഥനായ ഒരാളാണ് അഡ്വ. മുകുന്ദനുണ്ണി. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.

നവംബര്‍ 11ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. അതേസമയം, ചിത്രത്തിന്റെ വ്യത്യസ്ത പ്രമോഷന്‍ പോസ്റ്ററുകള്‍ വിമര്‍ശനം നേരിട്ടിരുന്നു. ആദ്യത്തെ സൈക്കിളില്‍ ചത്തുപോയ അച്ഛനൊപ്പം എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രമാണ് വിമര്‍ശനത്തിന് കാരണമായത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം