തന്റെ ചിത്രങ്ങളില്‍ എല്ലാം നന്മ കൂടുതലാണെന്ന ആക്ഷേപം ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ എന്ന സിനിമയിലൂടെ മാറിക്കിട്ടുമെന്ന് വിനീത് ശ്രീനിവാസന്. ഇതുവരെ ചെയ്തതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായ, സ്വാര്‍ത്ഥനായ ഒരാളാണ് അഡ്വ. മുകുന്ദനുണ്ണി എന്നാണ് വിനീത് പറയുന്നത്.
”എന്റെ ചിത്രങ്ങളിലെല്ലാം നന്മ കൂടുതലാണെന്ന ഒരു ആക്ഷേപം പൊതുവെ ഉണ്ട്. അത് ഇതോടെ മാറിക്കിട്ടും. ഇതുവരെ ചെയ്തതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായ, സ്വാര്‍ത്ഥനായ ഒരാളാണ് അഡ്വ. മുകുന്ദനുണ്ണി. അതുകൊണ്ട് തന്നെ എന്താകും പ്രേക്ഷകപ്രതികരണം എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഞാന്‍.”
”നല്ല ആകാംഷയുണ്ട്” എന്നാണ് വിനീത് ശ്രീനിവാസന് പറയുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ വിദ്യാര്‍ഥികളുമായി സംസാരിക്കവെയാണ് വിനീത് ഇക്കാര്യം പറഞ്ഞത്. നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്’.
വക്കീല്‍ വേഷത്തിലാണ് ചിത്രത്തില്‍ വിനീത് എത്തുന്നത്. കേസ് ഇല്ലാത്ത തീര്‍ത്തും സ്വാര്‍ത്ഥനായ ഒരാളാണ് അഡ്വ. മുകുന്ദനുണ്ണി. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.
Read more
നവംബര്‍ 11ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. അതേസമയം, ചിത്രത്തിന്റെ വ്യത്യസ്ത പ്രമോഷന് പോസ്റ്ററുകള്‍ വിമര്‍ശനം നേരിട്ടിരുന്നു. ആദ്യത്തെ സൈക്കിളില്‍ ചത്തുപോയ അച്ഛനൊപ്പം എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രമാണ് വിമര്‍ശനത്തിന് കാരണമായത്.