രഞ്ജി പണിക്കരുടെ തിരക്കഥയിൽ ഷാജി കെെലാസ് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഏകലവ്യൻ. മികച്ച പ്രേക്ഷക സ്വീകരാര്യത നേടിയ ഏകലവ്യനിലെ ആന്റി നാർക്കോട്ടിക് തലവൻ മാധവനായി ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നു. എന്നാൽ മമ്മൂട്ടിക്ക് പകരം സിനിമയിലെത്തിയത് സുരേഷ് ഗോപിയായിരുന്നു.
ആ ഒരൊറ്റ സിനിമയിലൂടെ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സൂപ്പർസ്റ്റാർ പദവിയിലേക്ക് സുരേഷ് ഗോപി ഉയരുകയും ചെയ്‌തു. ഇപ്പോഴിതാ മമ്മൂട്ടി ആ സിനിമ ഒഴിവാക്കാനുണ്ടായ കാരണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സഹോദരനായ ഇബ്രാഹിം കുട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇബ്രൂസ് ഡയറി എന്ന അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് മനസ്സ് തുറന്നത്.
രഞ്ജി പണിക്കർ സ്വതന്ത്ര സംവിധായകനായി തുടങ്ങിയ കാലത്താണ് ഏകലവ്യൻ എന്ന കഥ എഴുതുന്നത്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയായിരുന്നു അദ്ദേഹം സിനിമ പ്ലാൻ ചെയ്യുന്നത്. എന്നാൽ പല കാരണങ്ങൾ മമ്മൂട്ടിക്ക് സിനിമ ചെയ്യാൻ പറ്റാതെ വരികയും പിന്നീട് സുരേഷ് ഗോപി ആ ചിത്രത്തിലേയ്ക്ക് എത്തുകയുമായിരുന്നു.
Read more
മാധവൻ എന്ന കഥാപാത്രം വേണ്ടെന്ന് വെച്ചത് പിൽക്കാലത്തു മമ്മൂട്ടിക്ക് വളരെയധികം നിരാശ സമ്മാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഷാജി കെെലാസിൻ്റെ തന്നെ സംവിധാനത്തിൽ രഞ്ജി തിരക്കഥയെഴുതി മമ്മൂട്ടി അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു കിംഗ് എന്നും അദ്ദേഹം പറഞ്ഞു