ശ്രദ്ധയില്‍പെട്ടിട്ടുണ്ട്, എല്ലാം രജനികാന്ത് ചിത്രത്തിൽ പരിഗണിക്കാം; 'ലിയോ' സമ്മിശ്ര പ്രതികരണങ്ങളില്‍ ലോകേഷ് കനകരാജ്

ബോക്‌സ് ഓഫീസില്‍ വന്‍ നേട്ടം കൊയ്യുകയാണ് ‘ലിയോ’. ഗംഭീര ഓപ്പണിംഗ് കളക്ഷന്‍ നേടി ഇപ്പോള്‍ 250 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് ചിത്രം. എങ്കിലും സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് പലരും സിനിമയെ കുറിച്ച് പറയുന്നത്. എന്നാല്‍ സിനിമയ്‌ക്കെതിരെ നടക്കുന്ന ചര്‍ച്ചകളോടൊന്നും ലോകേഷ് കനകരാജ് പ്രതികരിച്ചിരുന്നില്ല.

സിനിമയെ കുറിച്ചുളള റിവ്യൂകളില്‍ പ്രതികരിച്ചിരിക്കുകയാണ് ലോകേഷ്. നെറ്റ്വര്‍ക്ക് കവറേജ് ഇല്ലാത്ത സ്ഥലത്തായിരുന്നു താനെന്നും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായം അറിയാന്‍ കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കുകയാണെന്നും ലോകേഷ് കനകരാജ് പറഞ്ഞു.

പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുകയും തന്റെ അടുത്ത പ്രോജക്റ്റില്‍ അവ പരിഗണിക്കുകയും ചെയ്യുമെന്ന് ലോകേഷ് ഒരു മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞു. തലൈവര്‍ 171 എന്ന അടുത്ത ചിത്രം 2024 മാര്‍ച്ചിലോ ഏപ്രിലിലോ തിയേറ്ററുകളിലെത്തുമെന്നും ലോകേഷ് അറിയിച്ചു.

രജനികാന്തിന്റെ അവസാനത്തെ സിനിമ എന്ന വിശേഷണത്തോടെയാണ് തലൈവര്‍ 171 എത്താനൊരുങ്ങുന്നത്. സംവിധായകന്‍ മിഷ്‌കിന്‍ ആണ് ഒരു അഭിമുഖത്തിനിടെ ലോകേഷിനൊപ്പമുള്ള തലൈവരുടെ ചിത്രത്തെ കുറിച്ച് പറഞ്ഞത്. ഇത് രജനികാന്തിന്റെ കരിയറിലെ അവസാനത്തെ സിനിമയാകും എന്നായിരുന്നു മിഷ്‌കിന്‍ പറഞ്ഞത്.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍