ഒരിടവേളയ്ക്ക് ശേഷം അനൂപ് മേനോന്‍ ത്രില്ലറുമായി എത്തുന്നു! 21 ഗ്രാംസ് റിലീസ് തീയതി

മലയാളികള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ കഴിയുന്ന ഏതാനും ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അനൂപ് മേനോ ചെറിയൊരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകുകയാണ്. ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ’21 ഗ്രാംസ്’ എന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോന്‍ സജീവമാകുന്നത്. മാര്‍ച്ച് 18ന് പുറത്തിറഗുന്ന ഈ ചിത്രം സസ്പെന്‍സും നിറഞ്ഞ, ഹോളിവുഡ് ശൈലിയില്‍ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്ന് സൂചിപ്പിക്കുന്നുണ്ട്.

ഒരു കൊലപാതകത്തെ തുടര്‍ന്ന് അതന്വേഷിക്കാന്‍ എത്തുന്ന ഉദ്യോഗസ്ഥന്റെ വേഷത്തിലായിരിക്കും അനൂപ് മേനോന്‍ പ്രത്യക്ഷപ്പെടുന്നത്. ‘അഞ്ചാം പാതിര’യ്ക്കും ഫോറന്‍സികിനും ‘ഓപ്പറേഷന്‍ ജാവ’യ്ക്കും ശേഷം മലയാളത്തില്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഈ ജോണറില്‍ ഒരു സിനിമ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.

ബിബിന്‍ കൃഷ്ണ തന്നെയാണ് ’21 ഗ്രാംസ്’ന്റെ എഴുത്തും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മര്‍ഡര്‍ മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ അനൂപ് മേനോനെ കൂടാതെ വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ലിയോണ ലിഷോയ്, അനു മോഹന്‍, രഞ്ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

Read more

തിരക്കഥ, സംവിധാനം: ബിബിന്‍ കൃഷ്ണ, നിര്‍മ്മാണം: റിനീഷ് കെ എന്‍, ഛായാഗ്രഹണം: ജിത്തു ദാമോദര്‍, ചിത്രസംയോജനം: അപ്പു എന്‍ ഭട്ടതിരി, സംഗീതം: ദീപക് ദേവ്, ലിറിക്സ്: വിനായക് ശശികുമാര്‍, സൗണ്ട് മിക്‌സ്: പി സി വിഷ്ണു, സൗണ്ട് ഡിസൈന്‍: ജുബിന്‍, പ്രോജക്ട് ഡിസൈനര്‍: നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സന്തോഷ് രാമന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്: ഷിനോജ് ഓടണ്ടിയില്‍