'പൃഥിരാജ് സിനിമ നിര്‍മ്മിച്ച ശേഷം ആ സ്ത്രീയുടെ സമ്പാദ്യമെല്ലാം തീര്‍ന്നു, നേരിടേണ്ടി വന്നത് ദയനീയമായ അവസ്ഥ, ഞാന്‍ എസ്‌കേപ്പായി ; നിര്‍മ്മാതാവ് എസ്.സി പിള്ള

മൈ സ്റ്റോറിയെന്ന സിനിമ നിര്‍മിച്ച് സാമ്പത്തിക പ്രതിസന്ധികള്‍ നേരിടേണ്ടി വന്ന ഒരു സ്ത്രീയെപ്പറ്റി നിര്‍മ്മാതാവ് എസ്.സി പിള്ള മനസ്സ് തുറന്നിരിക്കുകയാണ്. പൃഥ്വിരാജും പാര്‍വതി തിരുവോത്തും നായകനും നായികയുമായി അഭിനയിച്ച മൈ സ്റ്റോറി തിയേറ്ററില്‍ പരാജയമായിരുന്നു.

2018ല്‍ റോഷ്‌നി ദിനകറാണ് ഈ സംവിധാനം ചെയ്തത്.ചിത്രത്തിലെ ഗാനങ്ങളെല്ലാം നല്ലതായിരുന്നുവെങ്കിലും എന്തോ എവിടെയോ പാളിപ്പോയത് പോലെ ഒരു കഥയായിരുന്നു സിനിമയുടേത്. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ പരാജയപ്പെട്ട പൃഥ്വിരാജ് സിനിമകള്‍ എടുത്ത് നോക്കിയാല്‍ അതില്‍ ഒന്നാമതായിരിക്കും മൈ സ്റ്റോറിയുടെ പേര്.

സിനിമയുടെ നിര്‍മ്മാതാവ് ഒരു ദിവസം തന്നെ വിളിച്ച് പറഞ്ഞ കാര്യങ്ങളാണ് നിര്‍മ്മാതാവ് എസ്.സി പിള്ള മാസ്റ്റര്‍ ബിന്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചത്. ‘കുറച്ച് വര്‍ഷം മുമ്പ് ഒരു ലേഡി എന്നെ വിളിച്ചു…. പിള്ള സാര്‍ എന്റെ കൂടെ നില്‍ക്കാമോ കുറഞ്ഞത് ഒരു കോടിയെങ്കിലും ഉണ്ടെങ്കില്‍ അവര്‍ നിര്‍മിച്ച ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ പറ്റുമെന്ന് അറിയിച്ചു.’

‘ഞാന്‍ ഒരു സിനിമ ചെയ്തു. ആറ്, ഏഴ് കോടിയായി ഇനി ഒരു കോടിയോ രണ്ട് കോടിയോ ഉണ്ടെങ്കില്‍ സിനിമ തീര്‍ക്കാമെന്നാണ് അവര്‍ പറഞ്ഞത്. അവര്‍ നല്ലൊരു ലേഡിയാണ്… അവര്‍ ആഫ്രിക്കയിലോ മമറ്റോ ആണ് ജോലി ചെയ്തിരുന്നത്. പാരന്റ്‌സും വെളിയിലാണ്. അവര്‍ അവരുടെ കഥ ദയനീയമായി എന്നോട് പറഞ്ഞു.

‘അവസാനം കഷ്ടപ്പെട്ട് അവര്‍ എങ്ങനെയോ പടം റിലീസ് ചെയ്തു. പക്ഷെ സിനിമ പൊട്ടി. കുടുംബപരമായി ഉണ്ടായിരുന്ന സമ്പാദ്യമായിരുന്നു അവര്‍ സിനിമയ്ക്കായി ഉപയോഗിച്ചത്. അവര്‍ക്കൊപ്പം ചേരണമെന്നുണ്ടായിരുന്നു പക്ഷെ ആലോചിച്ചപ്പോള്‍ വേണ്ടെന്ന് തോന്നി ഞാന്‍ എസ്‌കേപ്പായി. നിര്‍മ്മാതാവ് എസ്.സി പിള്ള പറഞ്ഞു.