'ലൈഗര്‍' ഉണ്ടാക്കിയത് വന്‍ നഷ്ടം; പ്രതിഷേധം ശക്തം

വിജയ് ദേവരകൊണ്ട ചിത്രം ‘ലൈഗറി’ന്റെ പരാജയത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എക്‌സിബിറ്റേഴ്സ് ആന്‍ഡ് ലീസേഴ്സ് അസോസിയേഷന്‍. ഇന്ന് ഫിലിം ചേംബറില്‍ പ്രതിഷേധം നടത്തി. സിനിമ ഉണ്ടാക്കിയ നഷ്ടം പരിഹരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

2022 ഓഗസ്റ്റ് 25-നാണ് പുരി ജഗന്നാഥ് സംവിധാനത്തിലൊരുങ്ങിയ ലൈഗര്‍ റിലീസിനെത്തിയത്. ചിത്രത്തിന് മോശം പ്രതികരണമാണ് ലഭിച്ചത്. അനന്യ പാണ്ഡെ നായികയായി അഭിനയിച്ച ചിത്രത്തില്‍ ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസന്റെ ടോളിവുഡ് അരങ്ങേറ്റം ശ്രദ്ധേയമായിരുന്നു.

വലിയ പ്രതീക്ഷയാണ് റിലീസിന് മുമ്പ് ആരാധകരും നല്‍കിയിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ നിലവാരം പിടിച്ചു നിര്‍ത്താന്‍ ലൈഗറിന് സാധിച്ചില്ല. ചിത്രം തുടക്കത്തില്‍ തന്നെ ബോക്‌സ് ഓഫീസിനെ നിരാശയിലാഴ്ത്തിയിരുന്നു.

200 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്. എന്നാല്‍ ആകെ ലൈഗര്‍ സ്വന്തമാക്കിയതാകട്ടെ 60 കോടിയും. ഇത് വിതരണക്കാരെയും തിയേറ്ററുടമകളെയും നഷ്ടത്തിലാക്കാന്‍ കാരണമായി. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാര്‍മി കൗറും, അപൂര്‍വ മെഹ്തയും ചേര്‍ന്നാണ് ലൈഗര്‍ നിര്‍മ്മിച്ചത്.

രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാര്‍മി കൗറും, അപൂര്‍വ മെഹ്തയും ചേര്‍ന്നാണ് ലൈഗര്‍ നിര്‍മ്മിക്കുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും.

വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ലൈഗര്‍. ചിത്രത്തിനായി താരം നടത്തിയ വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രാം പൊത്തിനേനി നായകനായ ഐ സ്മാര്‍ട്ട് ശങ്കര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പുരി ജഗന്നാഥ് ഒരുക്കുന്ന ചിത്രമാണിത്.