മികച്ച മലയാള സിനിമ, മൂന്നു കുട്ടികളുടെ കഥ പറഞ്ഞ 'കള്ള നോട്ടം'

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച മലയാള സിനിമക്കുള്ള അവാര്‍ഡ് നേടിയിരിക്കുകയാണ് രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത “കള്ള നോട്ടം”. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ചലച്ചിത്ര മേളകളില്‍ ഏറെ തിളങ്ങിയ ചിത്രമാണ് കള്ള നോട്ടം. 26ാമത് കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ റോയല്‍ ബംഗാള്‍ ടൈഗര്‍ അവാര്‍ഡും ചിത്രത്തിന് ലഭിച്ചിരുന്നു.

ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം വാസുദേവ് സജീഷ് മാരാര്‍ സ്വന്തമാക്കി. കൂടാതെ ഇന്‍ഡോ ജെര്‍മന്‍ ഫിലിം വീക്ക്, സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലുകളിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്ന് കുട്ടികളിലൂടെയാണ് കള്ള നോട്ടത്തിന്റെ കഥ തുടങ്ങുന്നത്. വിന്‍സെന്റ്, കിഷോര്‍, റോസി എന്ന കുട്ടികള്‍ ഒരു സിനിമ എടുക്കാന്‍ തീരുമാനിക്കുകയാണ്.

ഒരു കഥാപാത്രത്തിന് സംവിധായകന്‍ ആകണം. ഒരു കടയിലെ ക്യാമറ മോഷ്ടിച്ചു കൊണ്ടു വന്ന് ഷൂട്ടിംഗ് ആരംഭിക്കുകയാണ്. സിനിമ മുന്നോട്ടു പോകുന്നു. അതിനിടയില്‍ നായകനും നായികയും തമ്മില്‍ ചെറിയ പ്രശ്‌നം ഉണ്ടാവുന്നു. നിസഹായനായ സംവിധായകന്‍. പിന്നീട് എന്താണ് സംഭിക്കുക എന്നതാണ് സിനിമയുടെ കഥാപശ്ചാത്തലം. പൂര്‍ണമായും ഗോ പ്രോ ക്യാമറയില്‍ ചിത്രീകരിച്ച ആദ്യ സിനിമ കൂടിയാണ് കള്ള നോട്ടം.

നമ്മള്‍ കാണുന്നതെല്ലാം ക്യാമറ എന്ത് കാണുന്നോ അതാണ് കാണുക. ക്യാമറ എന്നത് പ്രധാന കഥാപാത്രമാണ്. തുടക്കത്തില്‍ ഒരു കുട്ടികളുടെ സിനിമ പോലെ തോന്നുമെങ്കിലും അതിനപ്പുറത്തേക്ക് ഈ ക്യാമറ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്ന നായകന്റെയും നായികയുടെയും കഥക്ക് ശേഷം ഉണ്ടാവുന്ന പുതിയ സംഭവവികാസങ്ങള്‍ അതിനെ വേറൊരു തലത്തിലേക്ക് എത്തിക്കുന്നു. ടൊബിന്‍ തോമസ് ഛായാഗ്രഹണവും അപ്പു എന്‍ ഭട്ടതിരി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

സിദ്ധാര്‍ഥ് പ്രദീപ് ആണ് സംഗീതം ഒരുക്കിയത്. വാസുദേവ് സജീഷ് മാരാര്‍, സൂര്യദേവ് സജീഷ് മാരാര്‍, വിനിത കോശി, രഞ്ജിത്ത് ശേഖര്‍ നായര്‍, അന്‍സു മറിയ തോമസ്, വിജയ് ഇന്ദുചൂഡന്‍, പി.ജെ ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് ബി, വിഷ്ണു പ്രേംകുമാര്‍, ശ്രീകാന്ത് മോഹന്‍ പട്ടത്തില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Latest Stories

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ജെയ്ഷെ കമാന്‍ഡറടക്കം മൂന്നു ഭീകരരെ വധിച്ചു, സൈനികന് വീര മൃത്യു

ബന്ദിപുരില്‍ മലയാള സിനിമയുടെ ചിത്രീകരണം; വ്യാപക പ്രതിഷേധം

IPL 2025: തോൽവികളിൽ നിന്ന് തിരിച്ചുവരാൻ ഇതേ ഉള്ളു ഒരു വഴി, സഹതാരങ്ങൾക്ക് ആ വിജയമന്ത്രം പറഞ്ഞ് കൊടുത്ത് ധോണി; പറഞ്ഞത് ഇങ്ങനെ

CSK UPDATES: ധോണിക്ക് മുട്ടന്‍ പണി കൊടുത്ത് ഈ താരം, മുന്‍കൂട്ടി ഒരുക്കിയ കെണിയില്‍ തല വീണു, ഇത്രയും പ്രതീക്ഷിച്ചില്ല, ഞെട്ടി ആരാധകര്‍

IPL 2025: ധോണിക്കിട്ടും പിള്ളേർക്കിട്ടും ഇന്നലെ പണിതത് പഴയ ശത്രുവാണ്, അയാൾ ഒരുക്കിയ ബ്രഹ്‌മാസ്ത്രങ്ങൾ....; തുറന്നടിച്ച് നവ്ജോത് സിംഗ് സിദ്ധു

എഴുപതിനായിരം കടന്ന് സ്വർണവില; പവന് 70160, എക്കാലത്തെയും ഉയർന്ന വില

തിരഞ്ഞെടുപ്പ് എടപ്പാടി നയിക്കും; അണ്ണാ ഡിഎംകെയുടെ സംഘടന പ്രശ്‌നങ്ങളില്‍ ബിജെപി ഇടപെടില്ല; തമിഴ്‌നാട് സഖ്യം പൊതു മിനിമം പരിപാടി; പത്രസമ്മേളനത്തില്‍ ഉരിയാടാതെ പളനിസാമി

'മനുഷ്യനെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്ന വർഗീയ ശക്തികൾ തക്കം പാർത്തിരിക്കുന്ന കാലഘട്ടമാണിത്, ജാഗ്രതയോടെ നേരിടണം'; മുഖ്യമന്ത്രി

‘രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണം, ബില്ലുകൾ പിടിച്ചു വച്ചാൽ അതിന് വ്യക്തമായ കാരണം വേണം’; സുപ്രിം കോടതി

IPL 2025: എന്തൊരു മോശം ടീം, ധോണിയുടെ സ്ഥാനത്ത് രോഹിത് ആയിരുന്നേല്‍ ചെന്നൈ ജയിച്ചേനെ, ഇതിപ്പോ ഈ സീസണോടെ ഇവര് കളി നിര്‍ത്തുന്നതാ നല്ലത്, രോഷത്തോടെ ആരാധകര്‍