ലോകത്തിലെ 90 ശതമാനം ആളുകളും ഷാരൂഖ് ആരാധകർ, ബാക്കിയുള്ള 10 ശതമാനം ജവാന് ശേഷം ഫാൻസ് ആർമിയിൽ ചേരും; അറ്റ്ലി

ബോക്സ് ഓഫീസ് കളക്ഷൻ ഓരോന്നായി തിരുത്തികുറിക്കുകയാണ് ഷാരൂഖ് ഖാനെ നായകനാക്കി തമിഴ് സംവിധായകൻ അറ്റ്ലി സംവിധാനം ചെയ്ത ‘ജവാൻ’. 11 ദിവസം കൊണ്ട് 800 കോടി രൂപയാണ്  വേൾഡ് വൈഡ് കളക്ഷനായി ചിത്രം നേടിയത്.

ഇപ്പോഴിതാ അറ്റ്ലിയുടെ ഷാരൂഖ് ഖാനെ കുറിച്ചുള്ള വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലോകത്തിലെ 90 ശതമാനം മനുഷ്യരും ഷാരൂഖ് ഖാനെ സ്നേഹിക്കുന്നുവെന്നും ജവാൻ സിനിമയ്ക്ക് ശേഷം ബാക്കിയുള്ള പത്ത് ശതമാനം ആളുകൾ കൂടി എസ്. ആർ. കെ (SRK) ഫാൻസ്  ആർമിയിൽ ചേരും. അടുത്ത സിനിമ ജവാനേക്കാൾ വലിയ സിനിമയായിരിക്കും.  അറ്റ്ലി പറഞ്ഞു.

“ഷാരൂഖ് ഖാനിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത് ജാവാനിലുണ്ട്. കഴിഞ്ഞ 30 വർഷം അദ്ദേഹം ചെയ്യതിരുന്നതും ജാവാനിലുണ്ട്. അതുകൊണ്ട് തന്നെ ഒരേ സമയം പുതിയതും ആരാധകരുടെ പ്രതീക്ഷകളെല്ലാം തന്നെ പൂർത്തീകരിക്കുന്നതുമാണ് ജവാൻ. ഒരു ആരാധകനെന്ന നിലയിൽ താരത്തെ സംവിധാനം ചെയ്യുന്നത് എനിക്ക് എളുപ്പമായിരുന്നു, അതിന്റെ ഫലവും ഇപ്പോൾ എല്ലാവരും കണ്ടു” ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അറ്റ്ലി പറഞ്ഞു.

താൻ ഷാരൂഖിന്റെ വലിയ ആരാധകൻ ആണെന്നും , ഒരു താരവുമായി ഷൂട്ടിംഗ്‌ ആരംഭിക്കുമ്പോൾ അവരെ പറ്റിയുള്ള കാര്യങ്ങൾ അന്വേഷിക്കാറുണ്ടെന്നും ഇതിലൂടെ ആരാധകർക്ക് വേണ്ടത് സിനിമയിലൂടെ കൊടുക്കാൻ സാധിക്കുമെന്നും അറ്റ്ലി കൂട്ടിചേർത്തു.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?