ബോക്സ് ഓഫീസ് കളക്ഷൻ ഓരോന്നായി തിരുത്തികുറിക്കുകയാണ് ഷാരൂഖ് ഖാനെ നായകനാക്കി തമിഴ് സംവിധായകൻ അറ്റ്ലി സംവിധാനം ചെയ്ത ‘ജവാൻ’. 11 ദിവസം കൊണ്ട് 800 കോടി രൂപയാണ് വേൾഡ് വൈഡ് കളക്ഷനായി ചിത്രം നേടിയത്.
ഇപ്പോഴിതാ അറ്റ്ലിയുടെ ഷാരൂഖ് ഖാനെ കുറിച്ചുള്ള വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലോകത്തിലെ 90 ശതമാനം മനുഷ്യരും ഷാരൂഖ് ഖാനെ സ്നേഹിക്കുന്നുവെന്നും ജവാൻ സിനിമയ്ക്ക് ശേഷം ബാക്കിയുള്ള പത്ത് ശതമാനം ആളുകൾ കൂടി എസ്. ആർ. കെ (SRK) ഫാൻസ് ആർമിയിൽ ചേരും. അടുത്ത സിനിമ ജവാനേക്കാൾ വലിയ സിനിമയായിരിക്കും. അറ്റ്ലി പറഞ്ഞു.
“ഷാരൂഖ് ഖാനിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത് ജാവാനിലുണ്ട്. കഴിഞ്ഞ 30 വർഷം അദ്ദേഹം ചെയ്യതിരുന്നതും ജാവാനിലുണ്ട്. അതുകൊണ്ട് തന്നെ ഒരേ സമയം പുതിയതും ആരാധകരുടെ പ്രതീക്ഷകളെല്ലാം തന്നെ പൂർത്തീകരിക്കുന്നതുമാണ് ജവാൻ. ഒരു ആരാധകനെന്ന നിലയിൽ താരത്തെ സംവിധാനം ചെയ്യുന്നത് എനിക്ക് എളുപ്പമായിരുന്നു, അതിന്റെ ഫലവും ഇപ്പോൾ എല്ലാവരും കണ്ടു” ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അറ്റ്ലി പറഞ്ഞു.
Read more
താൻ ഷാരൂഖിന്റെ വലിയ ആരാധകൻ ആണെന്നും , ഒരു താരവുമായി ഷൂട്ടിംഗ് ആരംഭിക്കുമ്പോൾ അവരെ പറ്റിയുള്ള കാര്യങ്ങൾ അന്വേഷിക്കാറുണ്ടെന്നും ഇതിലൂടെ ആരാധകർക്ക് വേണ്ടത് സിനിമയിലൂടെ കൊടുക്കാൻ സാധിക്കുമെന്നും അറ്റ്ലി കൂട്ടിചേർത്തു.