ആന്തോളജി ചിത്രവുമായി ആഷിഖ് അബു, വേണു, ജയ് കെ; 'ആണും പെണ്ണും' റിലീസിന് ഒരുങ്ങുന്നു

മലയാളത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ആന്തോളജി ചിത്രം “ആണും പെണ്ണും” മാര്‍ച്ച് 26ന് റിലീസ് ചെയ്യും. ആഷിഖ് അബു, വേണു, ജയ് കെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് കഥകളെ ആസ്പദമാക്കി മൂന്ന് ഹ്രസ്വചിത്രങ്ങളായാണ് ആണും പെണ്ണും ഒരുക്കുന്നത്.

ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു കൊണ്ടാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉണ്ണി ആറിന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

ഉറൂബിന്റെ “രാച്ചിയമ്മ”യെ അടിസ്ഥാനമാക്കിയാണ് വേണു സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നത്. പാര്‍വതിയും ആസിഫ് അലിയുമാണ് ഈ ചിത്രത്തിലെ അഭിനേതാക്കള്‍. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നതും വേണു തന്നെയാണ്.

Read more

എസ്ര ഒരുക്കിയ സംവിധായകന്‍ ജയ് കെ ആണ് മൂന്നാമത്തെ ഭാഗം ഒരുക്കുന്നത്. ജോജു ജോര്‍ജ്, സംയുക്ത മേനോന്‍, ഇന്ദ്രജിത്ത് എന്നിവരാണ് അഭിനേതാക്കള്‍. സന്തോഷ് ഏച്ചിക്കനമാണ് രചന നിര്‍വ്വഹിക്കുന്നത്. പി കെ പ്രൈം പ്രൊഡക്ഷന്റെ ബാനറില്‍ സി കെ പദ്മകുമാറും എം ദിലീപ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.