'ആ മാനസികാഘാതത്തില്‍ നിന്നും മുക്തയാകാന്‍ കഴിഞ്ഞിട്ടില്ല'; നടി പായല്‍ ഘോഷിനെതിരെ ആസിഡ് ആക്രമണം

നടി പായല്‍ ഘോഷിനെതിരെ ആസിഡ് ആക്രമണം. നടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പങ്കുവച്ചത്. രാത്രി പത്തു മണിക്ക് മെഡിക്കല്‍ സ്റ്റോറിലെത്തിയ പായലിന് നേരെയാണ് ആക്രമണം ഉണ്ടായത്. കാറിലേക്ക് കയറാന്‍ തുടങ്ങവെയാണ് ആസിഡ് ഒഴിക്കാന്‍ ശ്രമം നടന്നതെന്ന് നടി പറയുന്നു.

ഒരു ഇരുമ്പ് ദണ്ഡ് കൊണ്ട് ആദ്യം തലയ്ക്ക് അടിക്കുകയായിരുന്നു. ഒച്ചയുണ്ടാക്കിയപ്പോള്‍ കൈയ്യില്‍ അടിച്ചു. തുടര്‍ന്നാണ് ആസിഡ് ഒഴിക്കാന്‍ ശ്രമം നടന്നത്. ഇതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ആ മാനസികാഘാതത്തില്‍ നിന്നും മുക്തയാകാന്‍ കഴിഞ്ഞിട്ടില്ല.

അത് പൊതുസ്ഥലമായതിനാല്‍ താന്‍ നിലവിളിച്ചു, അതോടെ മാസ്‌ക് ധരിച്ചെത്തിയ അവര്‍ പിന്മാറുകയായിരുന്നു. പരിക്കുപറ്റിയ കൈയ്യുടെ ഫോട്ടോ പായല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. വേദന കാരണം രാത്രി മുഴുവന്‍ ഉറങ്ങാന്‍ സാധിച്ചിട്ടില്ല എന്ന ക്യാപ്ഷനാണ് പോസ്റ്റിന് നല്‍കിയിരിക്കുന്നത്.

ബോളിവുഡ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയായ താരമാണ് പായല്‍ ഘോഷ്. സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം നടത്തിയതിന് പിന്നാലെ നടിയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അനുരാഗ് കശ്യപിനെതിരെ താരം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Read more

pyl ghos