'മമ്മൂക്കയുടെ കൂടെ മനോഹരമായ യാത്ര'; സഹതാരങ്ങള്‍ക്കൊപ്പം കാറില്‍ കറങ്ങി മമ്മൂട്ടി

കാറുകളോടും ഡ്രൈവിംഗിനോടുമുള്ള മമ്മൂട്ടിയുടെ ഇഷ്ടം മലയാളികള്‍ക്ക് എല്ലാം അറിയാം. താരം ഡ്രൈവ് ചെയ്യുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടന്‍ അസീസ് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് സഹതാരങ്ങള്‍ക്കൊപ്പം ഡ്രൈവ് ചെയ്തു പോവുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് വൈറലാകുന്നത്. ”മനോഹരമായ യാത്രയില്‍ മനോഹരമായ സംഗീതവും കേട്ട്, മമ്മൂക്കയുടെ കൂടെ” എന്നാണ് അസീസ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍.

‘അസീസിന്റെ ഒരു ഭാഗ്യം’ എന്നാണ് വീഡിയോയ്ക്ക് താഴെ എത്തുന്ന കമന്റ്. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ മമ്മൂട്ടി ഡ്രൈവ് ചെയ്ത് ഒപ്പം ലെക്കേഷനിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ അസീസ് ഷെയര്‍ ചെയ്തിരുന്നു. ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.

ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് കാര്‍ ഓടിച്ചു പോകുന്ന മമ്മൂട്ടിയുടെ വീഡിയോ നേരത്തെ വൈറലായിരുന്നു. പൂനെയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. മുംബൈയില്‍ നിന്നും പൂനെയിലേക്ക് വണ്ടിയോടിച്ച് പോകുന്ന താരത്തിന്റെ വീഡിയോയാണ് വൈറലായത്.

പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍. റോബി വര്‍ഗീസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ