കാറുകളോടും ഡ്രൈവിംഗിനോടുമുള്ള മമ്മൂട്ടിയുടെ ഇഷ്ടം മലയാളികള്‍ക്ക് എല്ലാം അറിയാം. താരം ഡ്രൈവ് ചെയ്യുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടന്‍ അസീസ് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് സഹതാരങ്ങള്‍ക്കൊപ്പം ഡ്രൈവ് ചെയ്തു പോവുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് വൈറലാകുന്നത്. ”മനോഹരമായ യാത്രയില്‍ മനോഹരമായ സംഗീതവും കേട്ട്, മമ്മൂക്കയുടെ കൂടെ” എന്നാണ് അസീസ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍.
View this post on Instagram
‘അസീസിന്റെ ഒരു ഭാഗ്യം’ എന്നാണ് വീഡിയോയ്ക്ക് താഴെ എത്തുന്ന കമന്റ്. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ മമ്മൂട്ടി ഡ്രൈവ് ചെയ്ത് ഒപ്പം ലെക്കേഷനിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ അസീസ് ഷെയര്‍ ചെയ്തിരുന്നു. ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.
View this post on Instagram
ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് കാര്‍ ഓടിച്ചു പോകുന്ന മമ്മൂട്ടിയുടെ വീഡിയോ നേരത്തെ വൈറലായിരുന്നു. പൂനെയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. മുംബൈയില്‍ നിന്നും പൂനെയിലേക്ക് വണ്ടിയോടിച്ച് പോകുന്ന താരത്തിന്റെ വീഡിയോയാണ് വൈറലായത്.
Read more
പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍. റോബി വര്‍ഗീസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.