'ദുബായില്‍ വലിയ പൂളുകളും സൗകര്യങ്ങളുമുണ്ട്'; കുടുംബത്തോട് ഒപ്പം താമസം മാറി മാധവന്‍

കുടുംബത്തോടൊപ്പം ദുബായിലേക്ക് താമസം മാറി നടന്‍ മാധവന്‍. മകന്‍ വേദാന്തിന് ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്നതിന് വേണ്ടിയാണ് മാധവനും കുടുംബവും ദുബായിലേക്ക് മാറിയത്. 2026 ഒളിമ്പിക്‌സിലേക്കാണ് വേദാന്ത് തയ്യാറെടുക്കുന്നത്. ഒരു അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

നീന്തല്‍ താരമായ വേദാന്ത് നിരവധി അന്തരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുകയും മെഡലുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലെ പ്രധാന നീന്തല്‍ പരിശീലന കേന്ദ്രങ്ങളെല്ലാം അടച്ചതോടെയാണ് കുടുംബത്തോടൊപ്പം താരം ദുബായിലേക്ക് മാറിയത്.

മുംബൈയിലെ വലിയ സ്വിമ്മിംഗ് പൂളുകളെല്ലാം അടച്ചിടുകയോ അല്ലെങ്കില്‍ അകലെയോ ആണ്. ദുബായില്‍ വലിയ പൂളുകളും സൗകര്യങ്ങളും കൂടുതലായതിനാല്‍ മകന് വേണ്ടി താമസം മാറുകയായിരുന്നു. മകന്‍ തന്നെ പോലെ സിനിമാ രംഗത്ത് എത്തണമെന്ന് ആഗ്രഹിക്കുന്നില്ല.

തനിക്കോ ഭാര്യയ്‌ക്കോ അങ്ങനെയൊരു ആഗ്രഹമില്ല. മകന് അവന്റെതായ സ്വപ്നങ്ങളുണ്ടെന്നും അതിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും മാധവന്‍ വ്യക്തമാക്കി. അതേസമയം, നെറ്റ്ഫ്ളിക്സ് സീരിസ് ഡീകപ്പിള്‍ഡ് ആണ് മാധവന്റെതായി റിലീസ് ചെയ്തത്.

ആര്യ എന്ന എഴുത്തുകാരന്റെ വേഷമാണ് സീരിസില്‍ മാധവന്. റോക്കട്രി: ദ നമ്പി എഫക്ട് എന്ന ചിത്രമാണ് റിലീസ് ചെയ്യാനിരിക്കുന്ന താരത്തിന്റെ സിനിമ. എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തനമാക്കപ്പെട്ട നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിക്കുകയാണ് മാധവന്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം