കുടുംബത്തോടൊപ്പം ദുബായിലേക്ക് താമസം മാറി നടന്‍ മാധവന്‍. മകന്‍ വേദാന്തിന് ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്നതിന് വേണ്ടിയാണ് മാധവനും കുടുംബവും ദുബായിലേക്ക് മാറിയത്. 2026 ഒളിമ്പിക്‌സിലേക്കാണ് വേദാന്ത് തയ്യാറെടുക്കുന്നത്. ഒരു അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.
നീന്തല്‍ താരമായ വേദാന്ത് നിരവധി അന്തരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുകയും മെഡലുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലെ പ്രധാന നീന്തല്‍ പരിശീലന കേന്ദ്രങ്ങളെല്ലാം അടച്ചതോടെയാണ് കുടുംബത്തോടൊപ്പം താരം ദുബായിലേക്ക് മാറിയത്.
മുംബൈയിലെ വലിയ സ്വിമ്മിംഗ് പൂളുകളെല്ലാം അടച്ചിടുകയോ അല്ലെങ്കില്‍ അകലെയോ ആണ്. ദുബായില്‍ വലിയ പൂളുകളും സൗകര്യങ്ങളും കൂടുതലായതിനാല്‍ മകന് വേണ്ടി താമസം മാറുകയായിരുന്നു. മകന്‍ തന്നെ പോലെ സിനിമാ രംഗത്ത് എത്തണമെന്ന് ആഗ്രഹിക്കുന്നില്ല.
തനിക്കോ ഭാര്യയ്‌ക്കോ അങ്ങനെയൊരു ആഗ്രഹമില്ല. മകന് അവന്റെതായ സ്വപ്നങ്ങളുണ്ടെന്നും അതിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും മാധവന്‍ വ്യക്തമാക്കി. അതേസമയം, നെറ്റ്ഫ്ളിക്സ് സീരിസ് ഡീകപ്പിള്‍ഡ് ആണ് മാധവന്റെതായി റിലീസ് ചെയ്തത്.
Read more
ആര്യ എന്ന എഴുത്തുകാരന്റെ വേഷമാണ് സീരിസില്‍ മാധവന്. റോക്കട്രി: ദ നമ്പി എഫക്ട് എന്ന ചിത്രമാണ് റിലീസ് ചെയ്യാനിരിക്കുന്ന താരത്തിന്റെ സിനിമ. എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തനമാക്കപ്പെട്ട നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിക്കുകയാണ് മാധവന്‍.