നടന്‍ മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു

സിനിമാ-സീരിയല്‍ താരം മേഴത്തൂര്‍ ഹര്‍ഷം വീട്ടില്‍ മോഹനകൃഷ്ണന്‍ (74) അന്തരിച്ചു. കാരുണ്യം, പൈതൃകം, ദേശാടനം, അയാള്‍ കഥയെഴുതുകയാണ്, തിളക്കം തുടങ്ങി നിരവധി സിനിമകളിലും കായംകുളം കൊച്ചുണ്ണി തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരോടുള്ള അടുപ്പമാണ് നാടകരംഗത്ത് നിന്നും മോഹനകൃഷ്ണനെ സിനിമയിലേക്ക് എത്തിച്ചത്. തിരൂര്‍ തെക്കന്‍കുറ്റൂര്‍ പരേതരായ അമ്മശ്ശം വീട്ടില്‍ കുട്ടിക്കൃഷ്ണന്‍ നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ് മോഹനകൃഷ്ണന്‍.

സംസ്‌കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ഷൊര്‍ണൂര്‍ ശാന്തിതീരം ശ്മശാനത്തില്‍. തൃത്താല ഹൈസ്‌കൂളിലെ മുന്‍ അധ്യാപിക ശോഭനയാണ് ഭാര്യ. മക്കള്‍: ഹരികൃഷ്ണന്‍, അപര്‍ണ.