രഞ്ജിത്ത് പ്രിയപ്പെട്ട സുഹൃത്ത്, വ്യക്തിപരമായി സന്തോഷമില്ല..; അക്കാദമി ചെയര്‍മാനായി അധികാരം ഏറ്റെടുത്ത് പ്രേംകുമാര്‍

കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല ഏറ്റെടുത്ത് പ്രേംകുമാര്‍. അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ ആയിരുന്നു പ്രേംകുമാര്‍. സംവിധായകരുള്‍പ്പെടെ ചെയര്‍മാനാകാന്‍ നിരവധിപേര്‍ മത്സരിക്കുന്നതിനിടെയാണ് താല്‍ക്കാലിക ചുമതല പ്രേംകുമാറിന് കൈമാറി ചൊവ്വാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കി.

എന്നാല്‍ വ്യക്തിപരമായി തനിക്ക് സന്തോഷമില്ല എന്നാണ് പ്രേംകുമാര്‍ പറയുന്നത്. രഞ്ജിത് പ്രിയപ്പെട്ട സുഹൃത്താണ്. അക്കാദമിയുടെ ജനാധിപത്യ സ്വഭാവം കാക്കും. മലയാള സിനിമയില്‍ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും.

സ്ത്രീ സൗഹൃദ തൊഴിലിടമായി സിനിമ മേഖലയെ മാറ്റും. എന്നാല്‍ സിനിമ കോണ്‍ക്ലേവ് തീയതിയില്‍ അന്തിമ തീരുമാനമായിട്ടില്ല. മറ്റേണ്ടവരെ മാറ്റിനിര്‍ത്തും. സ്ത്രീകളുടെ പോരാട്ടങ്ങള്‍ക്ക് വേദിയുണ്ടാകണം. അക്കാദമിയുടെ തലപ്പത്തേക്ക് വനിത വരണം ആവശ്യപ്പെട്ടിരുന്നു എന്ന് പ്രേംകുമാര്‍ വ്യക്തമാക്കി.

2025 വരെ ജനറല്‍ കൗണ്‍സിലിന് കാലാവധിയുണ്ട്. അതിനുശേഷമേ പുതിയ ചെയര്‍മാനെ നിയമിക്കൂ എന്നാണ് ലഭിക്കുന്ന വിവരം. ആദ്യമായാണ് ഒരു നടന്‍ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുന്നത്. ദീര്‍ഘകാലമായി അഭിനയരംഗത്തുള്ള പ്രേംകുമാര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് തിയേറ്റര്‍ ആര്‍ട്സിലും കേരള സര്‍വകലാശാലയില്‍നിന്ന് മനഃശാസ്ത്രത്തിലും ബിരുദം നേടിയിട്ടുണ്ട്.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!