ക്യാമറ കണ്ടതോടെ മുഖം മറച്ച് ഓട്ടം! രഹസ്യ കാമുകിക്കൊപ്പം ന്യൂയോര്‍ക്കില്‍ കറങ്ങി വിശാല്‍

47-ാം വയസിലും അവിവിവാഹിതനായി തുടരുന്ന താരമാണ് നടന്‍ വിശാല്‍. വിവാഹനിശ്ചയം വരെ എത്തിയ നടി അനിഷ റെഡ്ഡിയുമായുള്ള ബന്ധം താരം ഉപേക്ഷിച്ചിരുന്നു. വരലക്ഷ്മി ശരത്കുമാര്‍, ലക്ഷ്മി മേനോന്‍ എന്നിവരുടെ പേരുകള്‍ക്കൊപ്പവും ഗോസിപ് കോളങ്ങളില്‍ വിശാലിന്റെ പേര് എത്തിയിരുന്നു. ഇതിനെതിരെ നടന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ താരത്തിന് ഒരു രഹസ്യ കാമുകി ഉണ്ടെന്ന് വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍. ന്യൂയോര്‍ക്കില്‍ ഒരു യുവതിക്കൊപ്പം ചുറ്റിക്കറങ്ങുന്ന വിശാലിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ന്യൂയോര്‍ക്കിലൂടെ തെരുവിലൂടെ ഒരു യുവതിക്കൊപ്പം ചിരിച്ച് ഉല്ലസിച്ച് നടക്കുന്ന വിശാലിനെയാണ് വീഡിയോയില്‍ കാണുന്നത്.

വീഡിയോ എടുത്തയാള്‍ നടനെ വിളിച്ചപ്പോഴാണ് ക്യാമറ വിശാലിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഇതോടെ മുഖം മറച്ച് പെണ്‍കുട്ടിക്കൊപ്പം വിശാല്‍ ഓടി മറയുന്നതാണ് വീഡിയോയില്‍ ഉള്ളത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. വിശാലിന്റെ രഹസ്യ കാമുകിയാണിതെന്നാണ് ഉയരുന്ന വാദം.

This is hilarious!. Vishal na spotted somewhere.
byu/Kakashihatake190 inkollywood

ക്രിസ്മസ് ആഘോഷിക്കാനായി രഹസ്യ കാമുകിക്കൊപ്പം ന്യൂയോര്‍ക്കില്‍ എത്തിയതാകും വിശാല്‍ എന്നിങ്ങനെയുള്ള കമന്റുകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തയോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, 2019ല്‍ ആയിരുന്നു വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം.

Read more

പിന്നീട് ഇവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയായിരുന്നു. ഇതോടെ ഇരുവരും വിവാഹം വേണ്ടെന്ന് വച്ചു. സോഷ്യല്‍ മീഡിയയില്‍ നിന്നും ചിത്രങ്ങളും നീക്കി. പിന്നീട് ഒരു വിവാഹത്തിന് വിശാല്‍ തയാറായിട്ടില്ല. വളരെ ആലോചിച്ച് മാത്രമേ താന്‍ വിവാഹം ചെയ്യൂ എന്ന് വിശാല്‍ തുറന്നു പറഞ്ഞിരുന്നു.