ശബരിമലയില്‍ എത്തി അയ്യപ്പനെ തൊഴുത് ഗീത; ചിത്രങ്ങള്‍

ചിങ്ങമാസ പുലരിയില്‍ ശബരിമലയില്‍ എത്തി അയ്യപ്പനെ തൊഴുത് നടി ഗീത. ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്തുന്ന ഗീതയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്ത്രി മഹേഷ് മോഹനര്, മേല്‍ശാന്തി എസ് ജയരാമന്‍ പോറ്റി എന്നിവരെ സന്ദര്‍ശിച്ച് പ്രസാദം സ്വീകരിച്ചു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപനെയും കണ്ട ശേഷമാണ് കുടുംബാംഗങ്ങളോടൊപ്പം സന്നിധാനത്ത് നിന്നും മടങ്ങിയത്. തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ മുഖമാണ് നടി ഗീത. തമിഴ്, തെലുങ്ക്, മലയാളം ഭാഷകള്‍ കൂടാതെ ഹിന്ദിയിലും ഗീത അഭിനയിച്ചിട്ടുണ്ട്.

ശബരിമലയിലെത്തി അയ്യനെ തൊഴുത് ഗീത; ചിത്രങ്ങൾ

‘പഞ്ചാഗ്‌നി’, ‘വാത്സല്യം’, ‘സുഖമോ ദേവി’, ‘ഒരു വടക്കന്‍ വീരഗാഥ’, ‘ആധാരം’, ‘ആവനാഴി’, ‘വൈശാലി’, ‘ലാല്‍ സലാം’, ‘അഭിമന്യു’, ‘അയ്യര്‍ ദി ഗ്രേറ്റ്’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരമാണ് ഗീത. അതേസമയം, ചിങ്ങമാസ പുലരിയില്‍ അയ്യപ്പനെ തൊഴാനായി ആയിരങ്ങളാണ് സന്നിധാനത്ത് എത്തിയത്.

ശബരിമലയിലെത്തി അയ്യനെ തൊഴുത് ഗീത; ചിത്രങ്ങൾ

പുലര്‍ച്ചെ 5 മണിക്കാണ് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് നിര്‍മ്മാല്യവും പതിവ് അഭിഷേകവും നെയ്യഭിഷേകവും നടന്നു. ചിങ്ങം ഒന്നിന് ലക്ഷാര്‍ച്ചനയും കളഭാഭിഷേകവും ഉണ്ടായിരുന്നു.

ശബരിമലയിലെത്തി അയ്യനെ തൊഴുത് ഗീത; ചിത്രങ്ങൾ

ശബരിമലയിലെത്തി അയ്യനെ തൊഴുത് ഗീത; ചിത്രങ്ങൾ

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ