ചിങ്ങമാസ പുലരിയില്‍ ശബരിമലയില്‍ എത്തി അയ്യപ്പനെ തൊഴുത് നടി ഗീത. ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്തുന്ന ഗീതയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്ത്രി മഹേഷ് മോഹനര്, മേല്‍ശാന്തി എസ് ജയരാമന്‍ പോറ്റി എന്നിവരെ സന്ദര്‍ശിച്ച് പ്രസാദം സ്വീകരിച്ചു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപനെയും കണ്ട ശേഷമാണ് കുടുംബാംഗങ്ങളോടൊപ്പം സന്നിധാനത്ത് നിന്നും മടങ്ങിയത്. തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ മുഖമാണ് നടി ഗീത. തമിഴ്, തെലുങ്ക്, മലയാളം ഭാഷകള്‍ കൂടാതെ ഹിന്ദിയിലും ഗീത അഭിനയിച്ചിട്ടുണ്ട്.
‘പഞ്ചാഗ്‌നി’, ‘വാത്സല്യം’, ‘സുഖമോ ദേവി’, ‘ഒരു വടക്കന്‍ വീരഗാഥ’, ‘ആധാരം’, ‘ആവനാഴി’, ‘വൈശാലി’, ‘ലാല്‍ സലാം’, ‘അഭിമന്യു’, ‘അയ്യര്‍ ദി ഗ്രേറ്റ്’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരമാണ് ഗീത. അതേസമയം, ചിങ്ങമാസ പുലരിയില്‍ അയ്യപ്പനെ തൊഴാനായി ആയിരങ്ങളാണ് സന്നിധാനത്ത് എത്തിയത്.
പുലര്‍ച്ചെ 5 മണിക്കാണ് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് നിര്‍മ്മാല്യവും പതിവ് അഭിഷേകവും നെയ്യഭിഷേകവും നടന്നു. ചിങ്ങം ഒന്നിന് ലക്ഷാര്‍ച്ചനയും കളഭാഭിഷേകവും ഉണ്ടായിരുന്നു.