വരന്റെ മുഖം മറച്ച് വിവാഹനിശ്ചയ ചിത്രങ്ങള്‍; കുറിപ്പുമായി കാര്‍ത്തികയുടെ അമ്മ രാധ

മോതിരത്തിന്റെ ചിത്രം പങ്കുവെച്ച് തന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നടി കാര്‍ത്തിക കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. വരന്റെ മുഖമോ വിവരങ്ങളോ ഒന്നും പുറത്തുവിടാതെയാണ് കാര്‍ത്തിക വിവാഹനിശ്ചയം കഴിഞ്ഞ വിവരം പങ്കുവച്ചത്.

കാര്‍ത്തികയുടെ വിവാഹനിശ്ചയത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരത്തിന്റെ അമ്മയും നടിയുമായ രാധ ഇപ്പോള്‍. മലയാള സിനിമയിലെ പഴയകാല നടിയും അംബികയുടെ സഹോദരിയുമാണ് രാധ. നിശ്ചയത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പം മനോഹരമായ കുറിപ്പും രാധ പങ്കുവച്ചിട്ടുണ്ട്.

”ഞങ്ങളുടെ മകളെ മറ്റൊരു പുതിയ കുടുംബത്തിലേക്ക് ഉടന്‍ നല്‍കുന്നു എന്ന അഭിമാനം എത്രത്തോളമാണെന്ന് എനിക്ക് പറയാനാവുന്നില്ല. സന്തോഷവും വിജയകരവുമായ ദാമ്പത്യം നല്‍കി ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നിനക്ക് വേണ്ടി ഈ മനോഹരമായ കുടുംബം തിരഞ്ഞെടുത്തതിന് എന്നെ ഭാഗ്യവതി എന്ന് വിളിക്കാന്‍ പറ്റില്ല.”

”രണ്ട് കുടുംബങ്ങളും ഒന്നിക്കുന്നതാണ് വിവാഹം. എന്റെ മനസ്സില്‍ ഇപ്പോള്‍ സമ്മിശ്രമായ ഒരുപാട് വികാരങ്ങളാണ്. എന്നാല്‍ അതിലെല്ലാം ഏറ്റവും വലിയ വൈബ്രേഷന്‍ നിങ്ങളുടെ സ്നേഹവും സന്തോഷവുമാണ്. ഏതൊരു അമ്മയ്ക്കും ആഗ്രഹിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മകളാണ് കാര്‍ത്തൂ നീ.”

”ഇരുകുടുംബങ്ങള്‍ക്കുമുള്ള ഏറ്റവും നല്ല സമ്മാനം. നീ എനിക്ക് നല്‍കിയ ഈ അത്ഭുമായ അനുഭവങ്ങള്‍ക്ക് നന്ദി” എന്നാണ് രാധ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ രാധ പങ്കുവെച്ച പോസ്റ്റിലും വരന്റെ മുഖവും വിവരങ്ങളും ഒന്നുമില്ല.

View this post on Instagram

A post shared by Radha (@radhanair_r)