ഇനിയങ്ങോട്ട് ഒന്നിച്ച്..; നടി രവീണ രവി വിവാഹിതയാകുന്നു, വരന്‍ 'വാലാട്ടി' സംവിധായകന്‍

ഡബ്ബിങ് ആര്‍ടിസ്റ്റും തെന്നിന്ത്യന്‍ നടിയുമായ രവീണ രവി വിവാഹിതയാകുന്നു. ‘വാലാട്ടി’ എന്ന സിനിമയുടെ സംവിധായകനായ ദേവന്‍ ജയകുമാര്‍ ആണ് വരന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പ്രണയ വാര്‍ത്ത സ്ഥിരീകരിച്ചത്.

ഡബ്ബിങ് ആര്‍ട്ടിസ്റ്റും ഗായകനുമായ രവീന്ദ്രനാഥിന്റേയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ശ്രീജ രവിയുടേയും മകളാണ് രവീണ രവി. വാനപ്രസ്ഥം എന്ന സിനിമയില്‍ ഒരു ബാലതാരത്തിന് ഡബ്ബ് ചെയ്തു കൊണ്ടാണ് രവീണ ആറാം വയസില്‍ സിനിമയില്‍ എത്തുന്നത്. ആ വര്‍ഷം തന്നെ എഫ്‌ഐആര്‍ എന്ന ചിത്രത്തിലും ശബ്ദം പകര്‍ന്നു.

പിന്നീട് വലിയൊരു ഇടവേളയ്ക്ക് ശേഷം 2013ല്‍ ഏഴ് സുന്ദര രാത്രികള്‍ എന്ന ചിത്രത്തിലൂടെ ഡബ്ബിങ് രംഗത്ത് സജീവമായി. ഭാസ്‌ക്കര്‍ ദ് റാസ്‌ക്കല്‍, ലൗ ആക്ഷന്‍ ഡ്രാമ എന്നീ സിനിമകളില്‍ നയന്‍താരയ്ക്ക് ശബ്ദം നല്‍കി. മുപ്പതിലധികം മലയാള ചിത്രങ്ങളില്‍ രവീണ ഡബ്ബ് ചെയ്തിട്ടുണ്ട്.

ഒരു കിടയിന്‍ കരുണൈ മനു എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് ചുവടുവച്ചു. തുടര്‍ന്ന് റോക്കി, ലവ് ടുഡേ, മാമന്നന്‍ എന്നിവയുള്‍പ്പെടെ പത്തോളം സിനിമകളില്‍ രവീണ അഭിനയിച്ചു. നിത്യഹരിത നായകന്‍ എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

സംവിധായകനും നിര്‍മാതാവുമായ ജയന്‍ മുളങ്ങാടിന്റെയും ശ്രീകലയുടെയും മകനാണ് ദേവന്‍. 2011ല്‍ ഒരു പരസ്യ ചിത്രത്തില്‍ സംവിധായകന്‍ വികെ പ്രകാശിന്റെ അസിസ്റ്റന്റായിട്ടാണ് ദേവന്‍ തുടക്കം കുറിച്ചത്. ഹലോ നമസ്‌തേ എന്ന സിനിമയില്‍ ക്രിയേറ്റീവ് ഡയറക്റ്ററായി. വാലാട്ടി എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി.

Latest Stories

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ