അറസ്റ്റിലായ കാമുകന് പിന്തുണയുമായി ശാലിന്‍ സോയ; യൂട്യൂബര്‍ക്കെതിരെ കേസ് എടുത്തത് ആറ് വകുപ്പുകള്‍ ചുമത്തി!

ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച് കാര്‍ ഓടിച്ചതിന്റെ പേരില്‍ അറസ്റ്റിലായ കാമുകന് പിന്തുണയുമായി നടി ശാലിന്‍ സോയ. യൂട്യൂബര്‍ ടിടിഎഫ് വാസന്‍ ആണ് ശാലിന്റെ കാമുകന്‍. വാസന്‍ തന്നെയായിരുന്നു തങ്ങള്‍ പ്രണയത്തിലാണെന്ന വിവരം യൂട്യൂബിലൂടെ വ്യക്തമാക്കിയത്.

അശ്രദ്ധമായി കാര്‍ ഓടിച്ചതും വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചതും ഉള്‍പ്പെടെയുള്ള കേസുകളിലാണ് വാസന്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. എന്നാല്‍ ഏത് പ്രതിസന്ധിയിലും തളരാതെ ഇരിക്കണമെന്നും താന്‍ എപ്പോഴും കൂടെ ഉണ്ടാകുമെന്നുമാണ് വാസന്റെ കൈ പിടിച്ചു കൊണ്ടുള്ള ചിത്രം പങ്കുവച്ച് ശാലിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

”എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനെ, നീ ധൈര്യമായിരിക്കുക. ഞാന്‍ എപ്പോഴും നിന്നോടൊപ്പമുണ്ടാകും. എനിക്കറിയാവുന്നവരില്‍ ഏറ്റവും നല്ല വ്യക്തി നീയാണ്. ഇപ്പോള്‍ സംഭവിക്കുന്നതിനൊന്നും നീ അര്‍ഹനല്ലെന്ന് എനിക്കറിയാം. പക്ഷേ എപ്പോഴും നീ പറയാറുള്ളത് പോലെ ഞാന്‍ നിന്നോട് പറയുന്നു ‘നടപ്പതെല്ലാം നന്മക്ക്, വിടു പാത്തുക്കലാം” എന്നാണ് ശാലിന്റെ കുറിപ്പ്.

ആറ് വകുപ്പുകള്‍ ചുമത്തിയാണ് യൂട്യൂബര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മധുര വഴി തൂത്തുക്കുടിയിലേക്ക് പോകുന്ന വഴി യൂട്യൂബര്‍ ഫോണില്‍ സംസരിച്ചുകൊണ്ട് വാഹനമോടിച്ച് പൊതുജനങ്ങള്‍ക്ക് അപകടകരമാം വിധം വണ്ടി ഓടിക്കുകയും ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു എന്നാണ് കേസ്.

നാല്‍പതു ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സ് ഉള്ള യൂട്യൂബ് സെലിബ്രിറ്റി ആണ് ടിടിഎഫ് വാസന്‍. ബൈക്ക് സ്റ്റണ്ട് റീല്‍ ചെയ്യുന്നതിനിടെ അപകടം സംഭവിച്ചതോടെ കഴിഞ്ഞ വര്‍ഷം വാസനെ അറസ്റ്റ് ചെയ്ത് ഡ്രൈവിങ് ലൈസന്‍സ് കോടതി താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.

Latest Stories

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍