ബൈക്ക് റേസ് ഫൈറ്റ് ഹൈലൈറ്റ്, ആളിക്കത്തിച്ച് അജിത്ത്; 'വലിമൈ' പ്രതികരണങ്ങള്‍

ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മുഹൂര്‍ത്തങ്ങളുമായി അജിത്ത് ചിത്രം ‘വലിമൈ’. രണ്ടര വര്‍ഷത്തെ കാത്തിരിപ്പ് വെറുതെയായില്ല എന്നാണ് തിയേറ്ററുകളില്‍ നിന്നുള്ള പ്രതികരണങ്ങള്‍. ഇതുവരെ സിനിമകളില്‍ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബൈക്ക് റേസ് ഫൈറ്റാണ് സിനിമയിലെ പ്രധാന ഹൈലൈറ്റ് എന്നാണ് ചിലര്‍ പ്രതികരിക്കുന്നത്.

സിനിമയുടെ ആദ്യപാതി വേറെ ലെവല്‍ എന്നും ആക്ഷന്‍ സീക്വന്‍സുകളൊക്കെ കണ്ണെടുക്കാതെ കണ്ടിരുന്നു പോകുമെന്നും തീപോലുള്ള തിരക്കഥയാണ്, അജിത് അത് ആളികത്തിച്ചിട്ടുണ്ടെന്നും പലരും ട്വിറ്ററില്‍ കുറിച്ചു. റേസിങ് സീനുകളൊക്കെ മാരകം.

ആക്ഷന്‍ സീനുകള്‍, ഛായാഗ്രഹണം, മ്യൂസിക് എല്ലാ പക്ക, യുവാക്കളെ മുന്നില്‍ കണ്ട് ഒരുക്കിയ ചിത്രം. അജിത്തിന്റെ ഡെഡിക്കേഷന്‍ ഒന്നും പറയാനില്ല. എച്ച് വിനോദിന്റെ മേക്കിംഗ് കൈയ്യടി അര്‍ഹിക്കുന്നു. ബൈക്ക് ചേസിങ് സീനുകളൊക്കെ രോമാഞ്ചം. ഹോളിവുഡ് ലെവല്‍ മേക്കിംഗ് എന്നിങ്ങനെയാണ് മറ്റു ചില പ്രതികരണങ്ങള്‍.

അതേസമയം, തമിഴ്‌നാട്ടില്‍ മാത്രം 1000 സ്‌ക്രീനുകളിലാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.  ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം. അജിത്ത് നായകനാകുന്ന ചിത്രം ബേവ്യൂ പ്രൊജക്റ്റ്‌സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിക്കുന്നത്.  ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്ന യുവന്‍ ശങ്കര്‍ രാജയാണ്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്