അഖിൽ സത്യൻ സംവിധായകനാവുന്നു; 'പാച്ചുവും അത്ഭുതവിളക്കും'ഫസ്റ്റ്ലുക്ക് പോസ്റ്റർ

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം പാച്ചുവും അത്ഭുതവിളക്കിന്റെയും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിൽ ഫഹദ് ഫാസിലാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. കയ്യിൽ ബാ​ഗും സഞ്ചികളുമായി നടന്നുപോകുന്ന ഫ​ഹദിനെയാണ് പോസ്റ്ററിൽ കാണിച്ചിട്ടുള്ളത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് അഖിൽ തന്നെയാണ്.

സേതു മണ്ണാർക്കാടാണു നിർമാണവും വിതരണവും. തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് സംഗീതം. ശരൺ വേലായുധൻ ഛായാഗ്രഹണം. ഗോവ, എറണാകുളം എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ. സത്യൻ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു അഖിൽ.

അഖിൽ  ചെയ്ത ഡോക്യുമെന്ററികൾ രാജ്യാന്തര ബഹുമതികൾ നേടിയിട്ടുണ്ട്. ഇരട്ട സഹോദരനായ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഹിറ്റായി മാറിയിരുന്നു. പിന്നാലെയാണ് അഖിലിൻ്റെ ചിത്രവും എത്തുന്നത്. ഇതോടെ സത്യൻ അന്തിക്കാടിന്റെ രണ്ടാമത്തെ മകനായ അഖിലും സ്വതന്ത്ര സംവിധായകനായു

Read more

പ്രൊഡക്‌ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ഉത്തര മേനോന്‍, സിങ്ക് സൗണ്ട് അനില്‍ രാധാകൃഷ്ണന്‍, കലാസംവിധാനം അജി കുട്ടിയാനി, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, സൗണ്ട് മിക്സ് സിനോയ് ജോസഫ്, മേക്കപ്പ് പാണ്ഡ്യന്‍, സ്റ്റില്‍സ് മോമി, അസോസിയേറ്റ് ഡയറക്ടര്‍ ആരോണ്‍ മാത്യു, വരികള്‍ മനു മഞ്ജിത്ത്. ഈ വർഷം ഡിസംബറിലാണ് ചിത്രം റിലീസ് ചെയ്യുക.