വിവാദങ്ങള്‍ക്കിടെ അക്ഷയ് കുമാറിന്റെ “ലക്ഷ്മി ബോംബ്” ചിത്രത്തിന്റെ പേര് മാറ്റി. ഹൈന്ദവ ദേവിയെ അപമാനിക്കുന്നു, മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ക്കെതിരെ രജ്പുത് കര്‍ണി സേന വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ചിത്രത്തിനെതിരെ ബഹിഷ്‌കരണ ആഹ്വാനവും നടന്നിരുന്നു.
ഇതിന് പിന്നാലെയാണ് ലക്ഷ്മി ബോംബ് എന്ന പേര് മാറ്റി “ലക്ഷ്മി” എന്ന് പുതിയ പേര് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ പേര് മാറ്റിയ വിവരം സിനിമ നിരൂപകനായ തരണ്‍ ആദര്‍ശ് പങ്കുവെച്ചു. രാഘവ ലോറന്‍സ് ഒരുക്കുന്ന സിനിമ നവംബര്‍ 9-ന് ആണ് ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുന്നത്.
NEW DEVELOPMENT… #LaxmmiBomb title changed… New title: #Laxmii… Premieres 9 Nov 2020 on #DisneyPlusHotstarVIP… Stars #AkshayKumar and #KiaraAdvani. pic.twitter.com/P1K35OXNuN
— taran adarsh (@taran_adarsh) October 29, 2020
ദേവിയോട് അനാദരവ് കാണിക്കാനും അന്തസ്സ് കുറയ്ക്കാനുമായാണ് “ലക്ഷ്മി ബോംബ്” എന്ന പേര് നിര്‍മ്മാതാക്കള്‍ മനഃപൂര്‍വ്വം ഉപയോഗിച്ചിരിക്കുന്നത് എന്നാണ് കര്‍ണി സേന ആരോപിച്ചത്. ഹിന്ദു മതത്തെ കുറിച്ച് സമൂഹത്തിന് തെറ്റായ സന്ദേശം ചിത്രത്തിന്റെ പേര് നല്‍കുന്നുവെന്നും ഇവര്‍ ആരോപിച്ചു. നേരത്തെ “ബോയ്‌കോട്ട് ലക്ഷ്മി ബോംബ്”, “ഷെയിം ഓണ്‍ യു അക്ഷയ്കുമാര്‍” എന്ന ഹാഷ്ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Read more
ഹൈന്ദവ ദൈവത്തിന്റെ പേരിനൊപ്പം “ബോംബ്” എന്ന വാക്ക് ചേര്‍ത്ത് അപമാനിക്കുന്നു എന്ന ആരോപണത്തിനൊപ്പം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണവും ചിത്രത്തിന് നേരെ ഉയര്‍ന്നിരുന്നു. ചിത്രത്തില്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ആസിഫ് എന്നാണ്. നായിക കിയാര അദ്വാനിയുടെ പേര് പ്രിയ എന്നുമാണ്. ഇതാണ് ചിലരെ ചൊടിപ്പിച്ചത്.