'സിനിമയ്ക്ക് പണം പിരിച്ചത് അലി അക്ബര്‍ അല്ലേ, ഞാന്‍ രാമസിംഹന്‍ ആണ്'; സംവിധായകന് ട്രോള്‍ പൂരം

ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്ക് മാറിയ അലി അക്ബറിന് ട്രോള്‍ പൂരം. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഹിന്ദു മതത്തിലേക്ക് മാറിയതായും ഇനി മുതല്‍ രാമസിംഹന്‍ എന്നാകും പേരെന്നും അലി അക്ബര്‍ വ്യക്തമാക്കിയത്. ജനറല്‍ ബിപിന്‍ റാവത്ത് മരിച്ചപ്പോള്‍ ആഹ്ലാദപ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് ഇസ്ലാം മതം ഉപേക്ഷിക്കുന്നതെന്നുമാണ് അലി അക്ബര്‍ പറഞ്ഞത്.

ഇതോടെയാണ് സംവിധായകന് എതിരെ ട്രോളുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. രാമസിംഹന്‍ എന്നതിന് പകരം പുലിമുരുഗന്‍ എന്ന് പേരിടായിരുന്നില്ലേ എന്ന് ട്രോളന്മാര്‍ ചോദിക്കുന്നു. മറ്റൊരു രസകരമായ ട്രോള്‍ മമധര്‍മയെ കുറിച്ചാണ്. പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന് പണം പിരിച്ചത് അലി അക്ബര്‍ ആണെന്നും ഇപ്പോള്‍ ഉള്ളത് രാമസിംഹന്‍ ആണെന്നുമാണ് ട്രോളുകള്‍.

ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്തയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചിരിക്കുന്ന ഇമോജി ഇടുന്നതിനെ വിമര്‍ശിച്ച് അലി അക്ബര്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നിരുന്നു. എന്നാല്‍ ലൈവ് വീഡിയോയിലെ വര്‍ഗീയ പരാമര്‍ശം ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്ക് സംവിധായകന്റെ അക്കൗണ്ട് ഒരു മാസത്തേക്ക് നിര്‍ജ്ജീവമാക്കി.

തുടര്‍ന്ന് മറ്റൊരു ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് മതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. ഇനി മുതല്‍ താനും കുടുംബവും ഭാരതീയ സംസ്‌കാരത്തിലായിരിക്കും ജീവിക്കുകയെന്ന് അലി അക്ബര്‍ പറഞ്ഞു. ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതല്‍ വലിച്ചെറിയുകയാണ്. ഭാര്യയുമായി വിശദമായി സംസാരിച്ചതിനു ശേഷമെടുത്ത തീരുമാനമാണിത്.

ഇനി മുതല്‍ താന്‍ രാമസിംഹന്‍ എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് അലി അക്ബര്‍ പറഞ്ഞു. ”കേരളത്തിന്റെ സംസ്‌കാരത്തോട് ചേര്‍ന്നു നിന്നപ്പോള്‍ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹന്‍. നാളെ അലി അക്ബറിനെ രാമസിംഹന്‍ എന്ന പേര് വിളിച്ചോ. ബെസ്റ്റ് പേരാണത്. സുഡാപികളും അത് വിളിച്ചോളു” എന്ന് അലി അക്ബര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ