'സിനിമയ്ക്ക് പണം പിരിച്ചത് അലി അക്ബര്‍ അല്ലേ, ഞാന്‍ രാമസിംഹന്‍ ആണ്'; സംവിധായകന് ട്രോള്‍ പൂരം

ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്ക് മാറിയ അലി അക്ബറിന് ട്രോള്‍ പൂരം. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഹിന്ദു മതത്തിലേക്ക് മാറിയതായും ഇനി മുതല്‍ രാമസിംഹന്‍ എന്നാകും പേരെന്നും അലി അക്ബര്‍ വ്യക്തമാക്കിയത്. ജനറല്‍ ബിപിന്‍ റാവത്ത് മരിച്ചപ്പോള്‍ ആഹ്ലാദപ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് ഇസ്ലാം മതം ഉപേക്ഷിക്കുന്നതെന്നുമാണ് അലി അക്ബര്‍ പറഞ്ഞത്.

ഇതോടെയാണ് സംവിധായകന് എതിരെ ട്രോളുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. രാമസിംഹന്‍ എന്നതിന് പകരം പുലിമുരുഗന്‍ എന്ന് പേരിടായിരുന്നില്ലേ എന്ന് ട്രോളന്മാര്‍ ചോദിക്കുന്നു. മറ്റൊരു രസകരമായ ട്രോള്‍ മമധര്‍മയെ കുറിച്ചാണ്. പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന് പണം പിരിച്ചത് അലി അക്ബര്‍ ആണെന്നും ഇപ്പോള്‍ ഉള്ളത് രാമസിംഹന്‍ ആണെന്നുമാണ് ട്രോളുകള്‍.

ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്തയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചിരിക്കുന്ന ഇമോജി ഇടുന്നതിനെ വിമര്‍ശിച്ച് അലി അക്ബര്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നിരുന്നു. എന്നാല്‍ ലൈവ് വീഡിയോയിലെ വര്‍ഗീയ പരാമര്‍ശം ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്ക് സംവിധായകന്റെ അക്കൗണ്ട് ഒരു മാസത്തേക്ക് നിര്‍ജ്ജീവമാക്കി.

തുടര്‍ന്ന് മറ്റൊരു ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് മതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. ഇനി മുതല്‍ താനും കുടുംബവും ഭാരതീയ സംസ്‌കാരത്തിലായിരിക്കും ജീവിക്കുകയെന്ന് അലി അക്ബര്‍ പറഞ്ഞു. ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതല്‍ വലിച്ചെറിയുകയാണ്. ഭാര്യയുമായി വിശദമായി സംസാരിച്ചതിനു ശേഷമെടുത്ത തീരുമാനമാണിത്.

ഇനി മുതല്‍ താന്‍ രാമസിംഹന്‍ എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് അലി അക്ബര്‍ പറഞ്ഞു. ”കേരളത്തിന്റെ സംസ്‌കാരത്തോട് ചേര്‍ന്നു നിന്നപ്പോള്‍ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹന്‍. നാളെ അലി അക്ബറിനെ രാമസിംഹന്‍ എന്ന പേര് വിളിച്ചോ. ബെസ്റ്റ് പേരാണത്. സുഡാപികളും അത് വിളിച്ചോളു” എന്ന് അലി അക്ബര്‍ കൂട്ടിച്ചേര്‍ത്തു.

May be a meme of 6 people and text that says "MEDDA 1he 10-12-2021 mediaoneonline.com 'ഇസ്‌ലാം മതം ഉപേക്ഷിച്ചു, ഇനി ഈ പേര് വിളിച്ചാൽ മതി അലി അക്ബർ അലി അക്ബർ MO അങ്കിളിൻ്റെ പുതിയ പേര് രാമ സിംഹൻ എന്നാണ് മോനേ... Cinoma പുലി മുരുഗൻ എന്നിടാമായിരുന്നില്ലേ?? ነび የอw Cing cinoma"

May be a meme of 5 people and text that says "ടാ അലി അക്ബർ ഇസ്ലാം മതം ഉപേക്ഷിച്ചല്ലേ പോവുന്നവരൊക്കെ പോട്ടെ നമുക്ക് എന്താ ነሁ INTERNATIONAL CHALU UNION മുസ്ലിങ്ങൾ എന്നാലും അക്ബർ ക്കാ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു"

Read more

May be a meme of 3 people, beard and text that says "karikl Rប INTERNATIONAL CHALU INN UNION അലീക്കാ നമ്മടെ പടം എവിടെവരെയായി? karı3ku karikku ഇക്കയോ? ഞാൻ രാമസിംഹൻ ആണ്. kanikku"