'ദിലീപിനെ അന്യായമായി വേട്ടയാടുന്നു', പ്രതിഷേധ മാര്‍ച്ചുമായി 'ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍'; ഉദ്ഘാടനം ശാന്തിവിള ദിനേശ്

ദിലീപിനെതിരെ നടക്കുന്ന വേട്ടയാടലുകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. സംഘടന നടത്താനിരുന്ന മാര്‍ച്ച് പൊലീസ് ഇടപെട്ട് തടഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് നിര്‍ത്തി വെയ്ക്കുകയായിരുന്നു.

പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ സിനിമാ- സീരിയല്‍ സംവിധായകന്‍ ശാന്തിവിള ദിനേശ് എത്തിയിരുന്നത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടേറിയറ്റിലേക്കായിരുന്നു മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുപരിപാടികളും മറ്റും മാറ്റിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ മാര്‍ച്ച് നടത്തുന്നില്ലെന്നും കോവിഡ് കുറയുന്ന സാഹചര്യത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

ദിലീപിനെ കേസില്‍ അന്യായമായി വേട്ടയാടുകയാണെന്നാണ് എകെഎംഎയുടെ വാദം. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് കുമാര്‍ അറിയിച്ചത്.