യാത്രക്കാരുടെ പോക്കറ്റ് അടിച്ച് കര്‍ണാടകയില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിനിടെ കോര്‍പ്പറേഷന്‍ ബസുകളില്‍ 15 ശതമാനം ടിക്കറ്റുനിരക്ക് വര്‍ധിപ്പിച്ചു. ഞായറാഴ്ചമുതല്‍ നിരക്കുവര്‍ധന പ്രാബല്യത്തില്‍വരുമെന്ന് നിയമ-പാര്‍ലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീല്‍ വ്യക്തമാക്കി.
മന്ത്രിസഭായോഗമാണ് നിരക്കുവര്‍ധന അംഗീകരിച്ചത്. ഇതോടെ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ.എസ്.ആര്‍.ടി.സി.), നോര്‍ത്ത് വെസ്റ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എന്‍.ഡബ്‌ള്യു.കെ.ആര്‍.ടി.സി.), കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ.കെ.ആര്‍.ടി.സി.), ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബി.എം.ടി.സി.) എന്നീ നാല് കോര്‍പ്പറേഷനുകളിലും യാത്രയ്ക്ക് ചെലവുകൂടും.
നിരക്ക് വര്‍ധിപ്പിച്ചതുവഴി പ്രതിമാസം 74.85 കോടിരൂപ അധികവരുമാനം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ശമ്പളക്കുടിശ്ശിക വിതരണംചെയ്യുക, ശമ്പളവര്‍ധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുവരുകയാണ് കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍. ഡിസംബര്‍ 31 മുതല്‍ പ്രഖ്യാപിച്ച സമരം മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്താമെന്ന ഉറപ്പിന്മേല്‍ പിന്‍വലിച്ചിരുന്നു. ഇതിനിടെയാണ് നിരക്കുവര്‍ധിപ്പിച്ച് സര്‍ക്കാര്‍ ജനങ്ങളുടെ തലക്കടിച്ചത്.
Read more
കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശക്തി പദ്ധതി സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്ആര്‍ടിസി) അടിത്തറയിളക്കിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. കര്‍ണാടകയിലെ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കുന്ന ശക്തി പദ്ധതി നടപ്പാക്കിയതോടെ ആദ്യ മൂന്ന് മാസത്തിനിടെ തന്നെ 295 കോടിയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്കുണ്ടായതെന്ന് അധികൃതര്‍ പറയുന്നു.