മോഹന്‍ലാലും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ജയിലര്‍. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.
മോഹന്‍ലാലിന്റെ ഭാഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. മോഹന്‍ലാല്‍ ഇതില്‍ അവതരിപ്പിക്കുന്നത് ഒരു സര്‍പ്രൈസ് കഥാപാത്രം ആണെന്നും ചിലപ്പോള്‍ ജയിലറിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നതിലേക്ക് സൂചന നല്‍കുന്ന ഭാഗം കൂടിയാവും മോഹന്‍ലാലിന്റെ എന്‍ട്രി എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
മോഹന്‍ലാലും സൂപ്പര്‍സ്റ്റാര്‍ രജനികാന്തും ഒന്നിക്കുമ്പോഴത്തെ ആ സര്‍പ്രൈസിനായി കാത്തിരിക്കുന്നു എന്ന് പറയുന്നത് സൂപ്പര്‍ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനാണ്. കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ കൂടിയായ അല്‍ഫോണ്‍സ് പുത്രന്‍ രജനികാന്തിന്റെയും ചിത്രങ്ങളുടെ ആരാധകനാണ്.
മോഹന്‍ലാല്‍ ജയിലറില്‍ ജോയിന്‍ ചെയ്തു എന്ന വിവരം നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് പുറത്ത് വിട്ട സോഷ്യല്‍ മീഡിയ പോസ്റ്റും, ഇതിലെ മോഹന്‍ലാലിന്റെ ലുക്കും പങ്ക് വെച്ചുകൊണ്ടാണ് ആ സര്‍പ്രൈസിനായി താനും കാത്തിരിക്കുന്നു എന്ന് അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചത്.
Read more
മോഹന്‍ലാലിനെ നായകനാക്കി ഒരു ഫാന്‍ ബോയ് ചിത്രം രചിച്ചു കൊണ്ടിരിക്കുകയാണ് താനെന്ന് കുറച്ചു നാള്‍ മുന്‍പാണ് അല്‍ഫോണ്‍സ് പുത്രന്‍ വെളിപ്പടുത്തിയിരുന്നു.