സിഎൻജി നിറയ്ക്കാൻ വന്ന കാർ ഡ്രൈവറെ പമ്പ് ജീവനക്കാരൻ തലയ്ക്കടിച്ചു, മർദ്ദനത്തിന് കാരണം ജീവനക്കാരൻ വൈകി എത്തിയ തർക്കത്തിൽ; പ്രതി പൊലീസ് കസ്റ്റഡിയിൽ

ഇരിങ്ങാലക്കുടയിൽ സിഎൻജി നിറയ്ക്കാൻ വന്ന കാർ ഡ്രൈവറുടെ തല അടിച്ച് പൊളിച്ച് പമ്പ് ജീവനക്കാരൻ. 52കാരൻ ഷാന്റോയ്ക്കാണ് പമ്പിൽ വെച്ച് മർദ്ദനമേറ്റത്. പമ്പിലെത്തി ഏറെ നേരമായിട്ടും ഇന്ധനം നിറയ്ക്കാൻ ആരും എത്താത്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം കൈയ്യാങ്കളിയിലേക്ക് പോയത്.

പമ്പിലെത്തി ഏറെ നേരം ആയിട്ടും ജീവനക്കാരനെ കാണാത്തതിൽ തുടർന്ന് വാഹനം മുന്നിലേക്ക് എടുത്തിട്ടു. ഇത് കണ്ട ജീവനക്കാരൻ പ്രകോപിതനായി പമ്പ് ജീവനക്കാരനായ കൂളിമുട്ട സ്വദേശി കിള്ളിക്കുളങ്ങര സജീവൻ എന്നയാൾ ഡ്രൈവറുമായി തർക്കം തുടങ്ങി. തുടർന്ന് സിഎൻജി അടിച്ചു താരം പറ്റില്ല എന്ന് പറഞ്ഞു. തുടർന്നുണ്ടായ തർക്കത്തിൽ അലൂമിനിയം പൈപ്പ് എടുത്ത് ജീവനക്കാരൻ ഷിന്റോയുടെ തലയ്ക്കടിച്ചു.

Read more

രക്തം വാർന്നൊഴുകിയിട്ടും പമ്പിലെ ജീവനക്കാർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. സംഭവ സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്റ ആണ് പോലീസിനെ വിവരമറിയിച്ചത്. പിന്നീട് പോലീസ് എത്തിയാണ് പരിക്കേറ്റ ഷിന്റോയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഉടൻ തന്നെ പമ്പ് ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.