'ആദ്യം കുഞ്ഞ് പിന്നെ വിവാഹം, ഇത് ആലിയ ഭട്ട് ട്രെന്‍ഡ് അല്ലേ..'; അമല പോളിന് കടുത്ത വിമര്‍ശനം, പ്രതികരിച്ച് ആരാധകര്‍

അമ്മയാവാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച നടി അമല പോളിന് നേരെ സൈബര്‍ ആക്രമണം. 2023 നവംബറിലാണ് അമല പോളും സുഹൃത്ത് ജഗദ് ദേശായിയും വിവാഹിതരായത്. ഇന്നലെയാണ് താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത അമല പോളും ജഗദും പങ്കുവച്ചത്.

നിറവയര്‍ പങ്കുവച്ചു കൊണ്ടായിരുന്നു അമലയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. താരങ്ങള്‍ അടക്കമുള്ളവര്‍ അമലയ്ക്ക് ആശംസകളുമായി എത്തിയിരുന്നു. എന്നാല്‍ അതിലേറെ വിമര്‍ശന കമന്റുകളാണ് എത്തിയിരിക്കുന്നത്. ‘ആദ്യം കുഞ്ഞ് പിന്നെ വിവാഹം എന്നതാണോ ഇപ്പോഴത്തെ രീതി’ എന്ന് ചോദിച്ചുള്ള കമന്റുകളാണ് എത്തുന്നത്.

View this post on Instagram

A post shared by Amala Paul (@amalapaul)

നേരത്തെ ബോളിവുഡ് താരം ആലിയ ഭട്ട് ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോഴും സമാന രീതിയില്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നു. വിമര്‍ശകരുടെ വായടപ്പിക്കാന്‍ ആലിയ നേരിട്ട് വിശദീകരണം കൊടുക്കുകയും ചെയ്യുന്നു. ‘ആലിയ ഭട്ട് ട്രെന്‍ഡ്’, ‘ഒരു മാസം മുമ്പല്ലേ വിവാഹം നടന്നുള്ളൂ’ എന്നിങ്ങനെയാണ് ചിലരുടെ വിമര്‍ശനങ്ങള്‍.

അമലയെ അധിക്ഷേപിച്ചും, പുച്ഛിച്ചുമുള്ള കമന്റുകളും നിറയുന്നുണ്ട്. എന്നാല്‍ അത് അവരുടെ തീരുമാനമാണ് എന്ന കമന്റുകളുമായി താരത്തിന്റെ ആരാധകര്‍ വിമര്‍ശകരുടെ വായടപ്പിക്കുന്നുമുണ്ട്. അതേസമയം, ഗോവ സ്വദേശിയായ ജഗദും അമലയും നവംബര്‍ 5ന് ആണ് വിവാഹിതരായത്.

ജഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജര്‍ കൂടിയാണ്. 2014ല്‍ തമിഴ് സംവിധായകന്‍ എഎല്‍ വിജയ്‌യെ അമല വിവാഹം കഴിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ വിവാഹമോചനം നേടി. അതേസമയം, മലയാളത്തില്‍ ‘ആടുജീവിതം’ ആണ് അമലയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.