ആരാധകർക്ക് എട്ടിന്റെ പണി കൊടുത്ത് അഡ്രിയാൻ ലൂണ; ഈ പ്രവർത്തി മോശമെന്ന് ആരാധകർ; സംഭവം വിവാദത്തിൽ

കടുത്ത പ്രതിസന്ധി ഘട്ടത്തിലും വിജയം ആവർത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. പഞ്ചാബ് എഫ്‌സിക്കെതിരായ എവേ മത്സര വിജയത്തിന് ശേഷം ഹോം മാച്ചിൽ കൂടി വിജയം ആവർത്തിച്ചിരിക്കുകയാണ് പുരുഷോത്തമന്റെ കീഴിലുള്ള ബ്ലാസ്റ്റേഴ്‌സ് പട. 3 – 2 എന്ന സ്കോറിനാണ് ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ക്വമെ പെപ്ര, ജീസസ് ജിമെനെസ്, നോഹ സദോയി എന്നിവർ ഗോൾ വല കുലുക്കി.

മത്സരം കാണാൻ വന്ന ആരാധകരുടെ എണ്ണത്തിൽ വൻതോതിലുള്ള കുറവാണ് സംഭവിച്ചത്. അത് കൊണ്ട് തന്നെ ആരാധകർ കൂട്ടായ്മയായ മഞ്ഞപ്പടയുടെ പ്രതിഷേധം മാറ്റി വെച്ചു. എന്നാൽ മത്സരത്തിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റിനോട് കാണികൾ ഔട്ട്, ഔട്ട്, ഔട്ട് എന്ന് ചാന്റ് ചെയ്യുന്നുണ്ടയിരുന്നു. ഇതിൽ താരങ്ങൾ വളരെ പ്രകോപിതരായിരുന്നു.

മത്സരം വിജയിച്ച ശേഷം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പ്രവർത്തിയിൽ ആരാധകർ ഞെട്ടിയിരിക്കുകയാണ്. വിജയാഘോഷത്തിനായി മുതിർന്ന ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ ലൂണ തിരിച്ച് വിളിച്ചു. എല്ലാ മത്സരത്തിന് ശേഷവും ആരാധക സംഘത്തെ അഭിവാദ്യം ചെയ്ത് ബ്ലാസ്റ്റേഴ്സ് താരങ്ങൾ ​​​സ്റ്റേഡിയം വലംവെയ്ക്കാറുണ്ടായിരുന്നു. ആരാധകരുടെ പ്രതിഷേധ പ്രവർത്തിയിൽ നിരാശനായിരുന്ന ലൂണ സഹതാരങ്ങളെ തിരിച്ച് വിളിച്ച് ആഘോഷങ്ങൾ വേണ്ടെന്ന തീരുമാനം എടുത്തു.