"അത്ഭുതകരം"; നാട്ടു നാട്ടു ഗാനത്തിന് പാവകളി വീഡിയോ, പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ആര്‍ ആര്‍ ആറിലെ ഓസ്‌കാര്‍ നേടിയ നാട്ടു നാട്ടു എന്ന ഗാനം ഇന്ത്യക്കാരെ മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകളെയും പിടിച്ചിരുത്തി. ഗാനം ഉള്‍ക്കൊള്ളുന്ന വൈറല്‍ വീഡിയോകളും അതിന് തെളിവാണ്.

പാട്ടിനൊപ്പം ഒരു പാവ നൃത്തം ചെയ്യുന്നതിന്റെ ആരാധകര്‍ എഡിറ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വ്യവസായി ആനന്ദ് മഹീന്ദ്രയുള്‍പ്പെടെയുള്ളവര്‍ വീഡിയോ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ്.


ട്വീറ്റ് പങ്കുവെച്ചിട്ട് ഒരു ദിവസം മാത്രം പിന്നിട്ടപ്പോള്‍ 1.1 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. ഇപ്പോഴും അത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു വിരുന്നുചടങ്ങില്‍, നൃത്തം ചെയ്യാനറിയില്ലെന്നതിന്റെ പേരില്‍ പരിഹസിക്കപ്പെടുന്ന ഗോണ്ട് യുവാക്കളായ കഥാപാത്രങ്ങള്‍ നാടന്‍ നൃത്തം അവതരിപ്പിക്കുന്നതാണ് നാട്ടു നാട്ടു’ എന്ന പാട്ടിലെ രംഗം. ‘നിങ്ങള്‍ക്ക് നാടന്‍ നൃത്തം അറിയാമോ’ എന്ന് ബ്രിട്ടീഷുകാരനോട് പ്രധാന കഥാപാത്രങ്ങളും യുദ്ധവീരന്മാരുമായ ഗോണ്ട് യുവാക്കള്‍ തിരിച്ചു ചോദിക്കുന്നിടത്തുനിന്നാണ് ഈ ഗാനം തുടങ്ങുന്നത്.

എം എം കീരവാണിയാണ് പാട്ടിന്റെ സംഗീത സംവിധായകന്‍. ചന്ദ്രബോസ് ആണ് വരികള്‍ എഴുതിയത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ‘നാട്ടു നാട്ടു’ ആലപിച്ചത്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം