ആര് ആര് ആറിലെ ഓസ്കാര്‍ നേടിയ നാട്ടു നാട്ടു എന്ന ഗാനം ഇന്ത്യക്കാരെ മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകളെയും പിടിച്ചിരുത്തി. ഗാനം ഉള്‍ക്കൊള്ളുന്ന വൈറല്‍ വീഡിയോകളും അതിന് തെളിവാണ്.
പാട്ടിനൊപ്പം ഒരു പാവ നൃത്തം ചെയ്യുന്നതിന്റെ ആരാധകര്‍ എഡിറ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വ്യവസായി ആനന്ദ് മഹീന്ദ്രയുള്‍പ്പെടെയുള്ളവര്‍ വീഡിയോ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ്.
Ok. One last tweet, I promise, about #NaatuNaatu But couldn’t resist this one. Real evidence of it being a global phenomenon since it now has the whole world on its ‘strings’ 😊 pic.twitter.com/ex1bmf4Boh
— anand mahindra (@anandmahindra) March 22, 2023
ട്വീറ്റ് പങ്കുവെച്ചിട്ട് ഒരു ദിവസം മാത്രം പിന്നിട്ടപ്പോള്‍ 1.1 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. ഇപ്പോഴും അത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു വിരുന്നുചടങ്ങില്‍, നൃത്തം ചെയ്യാനറിയില്ലെന്നതിന്റെ പേരില്‍ പരിഹസിക്കപ്പെടുന്ന ഗോണ്ട് യുവാക്കളായ കഥാപാത്രങ്ങള്‍ നാടന്‍ നൃത്തം അവതരിപ്പിക്കുന്നതാണ് നാട്ടു നാട്ടു’ എന്ന പാട്ടിലെ രംഗം. ‘നിങ്ങള്‍ക്ക് നാടന്‍ നൃത്തം അറിയാമോ’ എന്ന് ബ്രിട്ടീഷുകാരനോട് പ്രധാന കഥാപാത്രങ്ങളും യുദ്ധവീരന്മാരുമായ ഗോണ്ട് യുവാക്കള്‍ തിരിച്ചു ചോദിക്കുന്നിടത്തുനിന്നാണ് ഈ ഗാനം തുടങ്ങുന്നത്.
Read more
എം എം കീരവാണിയാണ് പാട്ടിന്റെ സംഗീത സംവിധായകന്. ചന്ദ്രബോസ് ആണ് വരികള്‍ എഴുതിയത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ‘നാട്ടു നാട്ടു’ ആലപിച്ചത്.