അണ്ണാത്തെ ക്ലിഷേ ചിത്രം? പ്രേക്ഷക പ്രതികരണം

രജനികാന്തിന്റെ ദീപാവലി ചിത്രം ‘അണ്ണാത്തെ’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. രാവിലെ നാല് മണി മുതല്‍ തമിഴ്‌നാട്ടിലും കേരളത്തിലുമായി വിവിധ തിയേറ്ററുകളില്‍ ഫാന്‍സ് ഷോ സംഘടിപ്പിച്ചിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പൂര്‍ണമായും രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയാണ് ‘അണ്ണാത്തെ’യെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സിരുത്തൈ ശിവയാണ് സംവിധായകന്‍. നായികയായി നയന്‍താര എത്തുന്നു. സൂരി, മീന, ഖുശ്ബു, പ്രകാശ് രാജ്, ബാല തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്. രജനിയുടെ സഹോദരിയായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു.


സണ്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മ്മാണം. സംഗീത സംവിധാനം ഡി. ഇമ്മന്‍. വെട്രി പളനിസ്വാമിയാണ് ഛായാഗ്രഹണം. കടുത്ത സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചാണ് തിയേറ്ററുകള്‍ തുറന്നത്. കൂടുതല്‍ ചിത്രങ്ങള്‍ ദീപാവലി പ്രമാണിച്ച് എത്തുന്നതോടെ തിയേറ്ററുകള്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്രലോകം.

വിശാല്‍ നായകനായ എനിമിയും തിയേറ്ററുകളില്‍ എത്തുന്നുണ്ട്. ഇതിനു പുറമേ ഹിന്ദി താരം അക്ഷയ് കുമാറിന്റെ സൂര്യവന്‍ശിയും ദീപാവലിയോടനുബന്ധിച്ച് വരും ദിവസങ്ങളില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.’അണ്ണാത്തെ’ എങ്ങനെ; പ്രേക്ഷക പ്രതികരണം

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!