ഓട്ടോറിക്ഷയുടെ ഡ്രൈവിംഗ് സീറ്റില്‍ നടി അനുശ്രി; അത്ഭുതപ്പെട്ട് ആരാധകര്‍

ഓട്ടോയില്‍ നടി അനുശ്രീ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകര്‍. നടി ആയിരിക്കുമോ എന്ന് ഉറപ്പിക്കാന്‍ വട്ടമിട്ട് ചിലര്‍ നടക്കുന്നുണ്ടായിരുന്നു. കൊട്ടാരക്കരയിലാണ് നടിയെ ഓട്ടോറിക്ഷയില്‍ കണ്ടത്.

ഓട്ടോറിക്ഷാ ഓടിക്കാന്‍ പഠിക്കാനാണ് താരം അവിടെ എത്തിയത്. അനുശ്രീ നായികയായി എത്തുന്ന അടുത്ത ചിത്രത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ വേഷത്തിലാണ് അവര്‍ അഭിനയിക്കുന്നത്. ജെയിംസ് ആന്‍ഡ് ആലിസ് സംവിധായകന്‍ സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കൊട്ടാരക്കര ശ്രീഹരി ഡ്രൈവിംഗ് സ്‌കൂളിലെ മനോജാണ് അനുശ്രീയെ ഓട്ടോ ഓടിക്കാന്‍ പഠിപ്പിക്കുന്നത്. ഏതാണ്ട് രണ്ടു മണിക്കൂര്‍ നേരത്തേയ്ക്കാണ് അനുശ്രീ പരിശീലനം നടത്തിയത്. 2 വീലര്‍ 4 വീലര്‍ ലൈസന്‍സുകള്‍ അനുശ്രീയ്ക്കുണ്ട്. ഇനി ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ തലേദിവസം മാത്രമെ പരിശീലനത്തിന് എത്തുകയുള്ളു.

ഓട്ടര്‍ഷ എന്നാണ് ചിത്രത്തിന്റെ പേര്. ഫെബ്രുവരി അവസാന ആഴ്ച്ചയില്‍ കണ്ണൂരും കോഴിക്കോടുമായാണ് ചിത്രീകരണം.