ഹല്‍ദി ആഘോഷമാക്കി നടി അപര്‍ണ ദാസ്; വീഡിയോ

വിവാഹത്തിന് തൊട്ടുമുമ്പ് തന്റെ ഹല്‍ദി ചടങ്ങുകള്‍ ആഘോഷമാക്കി നടി അപര്‍ണ ദാസ്. നടിയുടെ ഹല്‍ദി ആഘോഷ ചടങ്ങുകളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഹല്‍ദിയില്‍ പങ്കെടുത്തത്.ആഘോഷത്തിന്റെ ചിത്രങ്ങള്‍ അപര്‍ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് അപര്‍ണയുടെയും നടന്‍ ദീപക് പറമ്പോലിന്റെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അപര്‍ണയും ദീപക്കും ഒന്നിക്കുന്നത്. ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ ‘മനോഹരം’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്.

ഈ ചിത്രത്തില്‍ അപര്‍ണയ്ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്ട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് പറമ്പോള്‍ സിനിമയിലേക്കെത്തുന്നത്.

‘മഞ്ഞുമ്മല്‍ ബോയ്സ്’, ‘വര്‍ഷങ്ങള്‍ക്ക് ശേഷം’  എന്നിവയാണ് ദീപക്കിന്റെതായി ഒടുവില്‍ തിയേറ്ററുകളിൽ എത്തിയ ചിത്രങ്ങൾ. ‘സീക്രട്ട് ഹോം’ ആണ് അപര്‍ണയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ സിനിമ.

Read more