അർജുൻ അശോകനും മാത്യു തോമസും ഒന്നിക്കുന്നു; ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 'ബ്രോമാൻസ്' ആരംഭിച്ചു

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന പുതിയ ചിത്രം ബ്രോമാൻസ് ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ രാവിലെ നടന്നു. ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാൻസ്.

ചിത്രത്തിലെ താരങ്ങളായ അർജുൻ അശോകൻ, മാത്യു തോമസ്, ശ്യാം മോഹൻ, സംഗീത് പ്രതാപ് എന്നിവരുടെയും മറ്റു അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് ചിത്രത്തിന് ഇന്ന്  കാക്കനാട് തുടക്കമിട്ടത്.

May be an image of text

ഇവരെ കൂടാതെ മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു, എന്നിവരും പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് വേണ്ടി  സംഗീത സംവിധാനം നിർവഹിക്കുന്നത്.

എഡിറ്റിംഗ് – ചമൻ ചാക്കോ, ക്യാമറ – അഖിൽ ജോർജ്‌, ആർട്ട്‌ – നിമേഷ് എം താനൂർ, മേക്കപ്പ് – റോണേക്സ് സേവ്യർ, കോസ്‌റ്റ്യും – മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് – രജിവൻ അബ്ദുൽ ബഷീർ, ഡിസൈൻ – യെല്ലോ ടൂത്, വിതരണം – സെൻട്രൽ പിക്ചർസ്, ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

Read more