കട്ടക്കലിപ്പില്‍ ലാല്‍ ജൂനിയര്‍; അണ്ടര്‍ വേള്‍ഡിന്റെ പുതിയ ടീസര്‍

ആസിഫ് അലി നായകനായെത്തുന്ന അണ്ടര്‍ വേള്‍ഡിന്റെ മൂന്നാമത്തെ ടീസര്‍ റിലീസ് ചെയ്തു. ജീന്‍ പോള്‍ ലാലിന്റ കലിപ്പ് ലുക്കാണ് ടീസറില്‍. അരുണ്‍ കുമാര്‍ അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ റിവെഞ്ച് ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്. ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി 16 മണിക്കൂര്‍ മാത്രം പിന്നിടുമ്പോള്‍ ടീസറിന് ഒന്നര ലക്ഷത്തിനടുത്ത് കാഴ്ച്ചക്കാരായിട്ടുണ്ട്.

2017- ല്‍ വന്ന “കാറ്റി”ന് ശേഷം വരുന്ന അരുണ്‍കുമാര്‍ അരവിന്ദ് ചിത്രമാണ് അണ്ടര്‍ വേള്‍ഡ്. അമല്‍ നീരദിന്റെ “സി.ഐ.എ”യുടെ രചന നിര്‍വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസില്‍ ചിത്രത്തില്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. അസിഫ് അലി സ്റ്റാലിന്‍ ജോണ്‍ ആയും ഫര്‍ഹാന്‍ മജീദായും ലാല്‍ ജൂനിയര്‍ സോളമനായും എത്തുന്നു.

Read more

അലക്‌സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്‌സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന് സംഗീതം. നിര്‍മ്മാണം ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സ്. വിതരണം ഫ്രൈഡേ ഫിലിം ഹൗസ്. ചിത്രം നവംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും.